ഷിബു മാത്യൂ.
കേരള രാഷ്ട്രീയ രംഗത്തെ അനിഷേധ്യ നേതാവായിരുന്ന അന്തരിച്ച കെ.എം മാണിയെ കുറിച്ചുള്ള കവിത ഇന്ന് പ്രകാശനം ചെയ്തു. കെ.എം മാണിയുടെ ഓർമ്മകളുറങ്ങുന്ന പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ വച്ച് ‘ഓർമ്മകളിലെ മാണിസാർ’ എന്ന കവിതയുടെ ഓഡിയോ റിലീസിംഗ് ജോസ് കെ മാണി എം.പി നിർവ്വഹിച്ചു. യുകെയിലെ സ്കൻതോർപ്പിൽ നിന്നുള്ള ബിനോയി ജോസഫാണ് കവിത രചിച്ചത്. കുടുംബസമേതമെത്തിയാണ് ബിനോയി തൻ്റെ പ്രിയ നേതാവിനെക്കുറിച്ചുള്ള കവിത കെ.എം മാണിയ്ക്ക് സ്നേഹാഞ്ജലിയായി സമർപ്പിച്ചത്. പ്രശസ്ത സംഗീത സംവിധായകനായ പ്രസാദ് എൻഎയാണ് കവിതയ്ക്ക് സംഗീതം പകർന്നത്. പാടിയിരിക്കുന്നത് എം.കെ ഹരിദാസാണ്.  വി ജെ പ്രതീഷാണ് കവിതയ്ക്ക് ഓർക്കസ്ട്ര ഒരുക്കിയത്.

എന്നും കേരളാ കോൺഗ്രസിനോടും കെ എം മാണിയോടും ചേർന്ന് പ്രവർത്തിച്ചു വന്ന പാലാ ഉളളനാട് കുന്നക്കാട്ട് കുടുംബത്തിൽ നിന്നുള്ള, യുകെയിലെ മാധ്യമ സാമൂഹിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന എഞ്ചിനീയറായ ബിനോയി ജോസഫ്  കേരള സ്റ്റുഡൻറ്സ് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്നു. യുകെയിൽ പ്രവാസി കേരള കോൺഗ്രസ് എമ്മിൻ്റെ നാഷണൽ കമ്മിറ്റി മെമ്പറാണ് ബിനോയി.  കേരള രാഷ്ട്രീയ ചരിത്രത്തിൽ സൂര്യതേജസായി കടന്നു പോയ മാണി സാർ  പുതിയ ആശയങ്ങളും കാഴ്ചപ്പാടും ജനങ്ങൾക്കായി നൽകിയ കർമ്മധീരനും ഊർജ്ജസ്വലനുമായ നേതാവായിരുന്നുവെന്ന്  ബിനോയി ജോസഫ് പറഞ്ഞു. കവിതയുടെ യുട്യൂബ് ലിങ്ക് ഇവിടെ ചേർക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ