പോളണ്ടിനെപ്പറ്റി ഇനിയൊരക്ഷരം മിണ്ടരുത്! ഹാമിഷ് റോഡ്രിഗസിന്റെ കൊളംബിയയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റ് പോളണ്ട് റഷ്യന്‍ ലോകകപ്പില്‍നിന്ന് പുറത്ത്. യെറി മിനാ (40), റഡാമല്‍ ഫാല്‍ക്കാവോ (70), യുവാന്‍ ക്വാഡ്രഡോ (75) എന്നിവരാണ് കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റഷ്യന്‍ മണ്ണില്‍ കൊളംബിയയുടെ ആദ്യ ജയമാണിത്. ആദ്യ മല്‍സരത്തില്‍ ജപ്പാനോടു തോറ്റ കൊളംബിയ, ഈ വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു. അതേസമയം, ആദ്യ മല്‍സരത്തില്‍ സെനഗലിനോടു തോറ്റ പോളണ്ട്, രണ്ടാം തോല്‍വിയോടെ ലോകകപ്പില്‍നിന്ന് പുറത്തായി.