കൊച്ചി: മതവിദ്വേഷപ്രസംഗക്കേസില്‍ പിസി ജോര്‍ജ് കസ്റ്റഡിയില്‍. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ ജോര്‍ജിനെ നടപടിക്രമങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിലെടുത്തു. കൊച്ചിയില്‍ തന്നെ സൗകര്യപ്രദമായ സ്ഥലത്തവച്ച് ചോദ്യംശേഷം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുമെന്ന് അറിയുന്നു. മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കിയതിന് പിന്നാലെ തിരുവനന്തപുരത്തു നിന്നുള്ള പൊലീസ് സംഘം കൊച്ചിയിലെത്തിയിരുന്നു.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്. പാലിരിവട്ടം പോലീസ് സ്റ്റേഷനില്‍ മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം ഹാജരാകുകയായിരുന്നു ജോര്‍ജ്. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്.
കേസിൽ നേരത്തെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി സിഡി കോടതിയില്‍ സമര്‍പ്പിച്ചു. വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ 37 മിനിറ്റുളള പ്രസംഗമാണ് സിഡിയില്‍ ഉണ്ടായിരുന്നത്. ഇതോടെയാണ് പി.സി.ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കോടതി കണ്ടെത്തിയത്.
പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ പരിസരത്ത് പിഡിപി പ്രവര്‍ത്തകരും ജോര്‍ജിന് അഭിവാദ്യമര്‍പ്പിക്കാന്‍ ബി.ജെ.പി. പ്രവര്‍ത്തകരും എത്തി. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രതയിലായിരുന്നു. ജോര്‍ജിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്,എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് സ്റ്റേഷന്‍ പരിസരത്തുള്ളത്. നേരത്തേ പിഡിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
Leave a Reply