ദുരൂഹത വിടാതെ പിന്തുടരുന്ന പാരിസ്​ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെ മരണത്തിൽ പങ്ക്​ അന്വേഷിക്കാൻ മുൻ ഭർത്താവ്​ ചാൾസ്​ രാജകുമാരനെ ചോദ്യം ചെയ്​തിരുന്നതായി വെളിപ്പെടുത്തൽ. തന്നെ വധിക്കാൻ ചാൾസ്​ രാജകുമാരൻ പദ്ധതിയിടുന്നതായി ഡയാന എഴുതിവെച്ച കത്തിന്‍റെ അടിസ്​ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലെന്ന്​ സ്​കോട്​ലൻഡ്​ യാഡ്​ മുൻ മേധാവി ലോഡ്​ സ്റ്റീവൻസ്​ പറയുന്നു. ​

െസന്‍റ്​ ജെയിംസ്​ കൊട്ടാരത്തിൽ അതി രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. വാഹനത്തിന്‍റെ ബ്രേക്​ നഷ്​ടമായി തലക്ക്​ പരിക്കേറ്റ്​ താൻ മരിക്കുമെന്നും അതുവഴി ചാൾസിന്​ ടിഗ്ഗി ലെഗ്​ ബൂർകിനെ വിവാഹം ചെയ്യാനാകുമെന്നുമായിരുന്നു ഡയാനയുടെ കത്തിലെ ഉള്ളടക്കം. ഡയാനക്കു ശേഷം വിവാഹം കഴിച്ച കാമില പാർകറുമായുള്ള ബന്ധത്തെ പോലും ഗൗരവത്തോടെയല്ല ചാൾസ്​ കണ്ടിരുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണത്തിന്​ രണ്ട്​ വർഷം മുമ്പ്​ ഈ കത്ത്​ എന്തിനുവേണ്ടിയാണ്​ ഏഴുതിയതെന്ന്​ മനസ്സിലായിരുന്നില്ലെന്ന്​ സ്റ്റീവൻസ്​ പറയുന്നു. കാമുകൻ ദോദി അൽഫയാദും ഡ്രൈവർ ഹെന്‍റി പോളുമൊത്ത്​ മേഴ്​സിഡസ്​ കാറിൽ സഞ്ചരിക്കവെ പാരിസിലാണ്​ ഇവരുടെ വാഹനം അപകടത്തിൽ പെടുന്നത്​. ടണലിൽ നിയന്ത്രണം വിട്ട ഇടിച്ചു തകരുകയായിരുന്നു. ഡ്രൈവറ​ുടെ അശ്രദ്ധമായ ഡ്രൈവിങ്​ ദുരന്തം വരുത്തിയെന്നായിരുന്നു വർഷങ്ങൾ നീണ്ട അന്വേഷണത്തിലെ കണ്ടെത്തൽ.