മലയാളം ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതനായ നടനും മിമിക്രി ആർടിസ്റ്റുമായ ഷാജു ശ്രീധർ. മിമിക്രിയിലൂടെയാണ് അദ്ദേഹവും സിനിമയിലെത്തിയത്. 1995ൽ പുറത്തിറ ങ്ങിയ കോമഡി മിമിക്‌സ് ആക്ഷൻ 500 ലൂടെയായിരുന്നു ഷാജു ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്.

അതേ സമയം സീരിയലുകളിലും സജീവമായിരുന്ന നടനായിരുന്നു ഷാജു. പഴയകാല നായികാ നടി ചാന്ദ്നിയെയാണ് ഷാജു വിവാഹം ചെയ്തത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ചാന്ദ്നി ഇപ്പോൾ നൃത്ത അധ്യാപിക ആണ്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. നന്ദന, നീലാഞ്ജന എന്നിങ്ങനെയാണ് മക്കളുടെ പേര്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജ് കഥാപാത്രമായ കോശിയുടെ മകളുടെ വേഷത്തിൽ എത്തിയത് നീലാഞ്ജന ആയിരുന്നു. മൂത്തമകൾ നന്ദന സിനിമാ പ്രവേശനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. വരാൻ പോകുന്ന ഒരു സിനിമയിൽ മകൾ നായികയായി എത്തുന്ന സന്തോഷം ഷാജു നേരത്തെ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.

അതേ സമയം ഒരു സീരിയലിന്റെ ലൊക്കേഷനിൽ നിന്ന് കണ്ട് ഇഷ്ടത്തിലായ ചാന്ദ്‌നിയും ഷാജുവും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. തങ്ങളുടെ പ്രണയ കഥ ഒരു മടിയും കൂടാതെ ഇരുവരും ആരാധകരോട് പറയാറുണ്ട്.

പ്രണയിക്കുന്ന സമയത്ത് സീരിയലിൽ അഭിനയിച്ച ആദ്യ രാത്രിയെ കുറിച്ച് തുറന്നു പറയുകയാണ് ഇരുവരും. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരങ്ങൾ തുറന്നു പറച്ചിൽ നടത്തിയത്. സീരിയലിൽ നായികയും നായകനുമായി അഭിനയിച്ചിരുന്ന കാലത്താണ് ഞങ്ങൾ അടുപ്പത്തിലാവുന്നത്. അന്നത്തെ ഒരു സീരിയലിൽ ഞങ്ങൾ വിവാഹിതരാവുന്നുണ്ട്.

ആദ്യരാത്രി പാലുമായി വരുന്ന രംഗത്തിൽ പാൽ ഗ്ലാസ് വാങ്ങിയ ശേഷം ഷാജു ചേട്ടൻ എന്റെ കൈയിൽ ഉമ്മ വയ്ക്കും. കുറേ ടേക്ക് എടുത്തിട്ടും അത് ശരിയാവുന്നില്ല. ഓരോ ടേക്ക് എടുക്കുമ്പോഴേക്കും ഓക്കേ ആവാത്തത് ചേട്ടന്റെ നമ്പറാണെന്ന് എനിക്ക് മനസിലാവുന്നുണ്ട്. പക്ഷേ സംവിധായകൻ അടക്കം ആർക്കും മനസിലാവുന്നില്ലെന്നാണ് ചാന്ദ്‌നി പറയുന്നത്.

പ്രണയത്തിലാണെന്ന് വീട്ടുകാർ അറിഞ്ഞതോടെ ഞങ്ങൾക്ക് ഒന്നിച്ച് സെറ്റിൽ പോലും കയറാൻ പറ്റില്ലെന്ന അവസ്ഥയിലായി എന്ന് ഷാജു പറയുന്നു. ആയിടയ്ക്ക് എനിക്കൊരു വിദേശ ഷോ വന്നു. ചാന്ദ്നി അടക്കമുള്ളവരെ അതിൽ ഉൾപ്പെടുത്താൻ സംഘാടകരെ കൊണ്ട് സമ്മതിപ്പിച്ചു. ഷോ യ്ക്ക് കുറച്ച് ദിവസം മുൻപ് പാലക്കാട് നിന്ന് കൊച്ചിയിൽ വന്ന് ചാന്ദ്നിയെ കടത്തി.

തിരികെ പോകും വഴി അമ്പലത്തിൽ വച്ച് മാലയിടലും രജിസ്റ്റർ വിവാഹവും പത്രക്കാരെ വിളിച്ച് ഞങ്ങൾ വിവാഹിതരായി എന്നും അറിയിച്ചു. വീട്ടുകാരുടെ എതിർപ്പ് അതുവരെ ഉണ്ടായിരുന്നു. പിന്നാലെ പാലക്കാടും കൊച്ചിയിലും റിസപ്ഷൻ നടത്തിയെന്നും ഷാജു പറയുന്നു.