നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തിലേക്ക് കടക്കവെ പോലീസ് കൂടുതല്‍പേരെ ചോദ്യം ചെയ്യുന്നു. സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ ഇതിനായി അന്വേഷണ സംഘം ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. ദിലീപിന്റെ സ്റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിദ്ധ്യമാണ് ഗായകന്‍ കൂടിയായ സമദ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
ദിലീപിന്റെ സ്റ്റേജ് ഷോയെക്കുറിച്ച് അറിയാനാണ് ഇയാളെ വിളിപ്പിച്ചതെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു.കെ.പൗലോസും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്.
ഒരുമാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. നടന്‍ ദിലീപ് ജാമ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമീപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ദിലീപിന്റെ താരഷോകളില്‍ പങ്കെടുത്ത പലരേയും വിളിച്ചുവരുത്തി മൊഴി എടുക്കുന്നുണ്ട്.