ബ്രിട്ടനിലെ ന്യക്ലിയര്‍ വേസ്റ്റ് അമേരിക്കയിലേക്ക് രഹസ്യ വിമാനങ്ങളില്‍ കൊണ്ടുപോകുന്നു! സര്‍വീസ് അടുത്ത വര്‍ഷം അവസാനം വരെ തുടരുമെന്ന് റിപ്പോര്‍ട്ട് 0

സ്‌കോട്ടിഷ് ഹൈലാന്‍ഡിലെ ഡൂണ്‍റേയ് ആണവനിലയത്തില്‍ നിന്നുള്ള ആണവമാലിന്യം അമേരിക്കയിലേക്ക് കടത്തുന്നു. സമ്പുഷ്ട യുറേനിയം ഉള്‍പ്പെടെയുള്ള ആണവ ഇന്ധനങ്ങള്‍ അമേരിക്കയിലേക്ക് കടത്താനായി യുഎസ് എയര്‍ഫോഴ്‌സിന്റെ രഹസ്യ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. സൗത്ത് കരോളിനയിലേക്ക് പോകുന്ന വിമാനങ്ങള്‍ വിക്ക് ജോണ് ഒ’ഗ്രോട്ട്‌സ് വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഈ വിമാനങ്ങള്‍ അടുത്ത വര്‍ഷം അവസാനം വരെ സര്‍വീസ് തുടരുമെന്നാണ് വിവരം. എന്നാല്‍ ഇങ്ങനെയൊരു കൈമാറ്റത്തേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

Read More

”അവന്‍ ഇങ്ങനെ നടക്കുമെന്ന് കരുതിയിരുന്നില്ല”; സെറിബ്രല്‍ പാള്‍സി രോഗിയായ കുട്ടി ശസ്ത്രക്രിയ്ക്ക് ശേഷം നടക്കാന്‍ തുടങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് മാതാപിതാക്കള്‍ 0

ഇരട്ടകളില്‍ സെറിബ്രല്‍ പാള്‍സി രോഗിയായ കുട്ടി നടക്കാന്‍ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മാതാവായ ലോറ ബ്രോക്കണ്‍ഷയര്‍ ഡൈക്ക്. ഇരട്ട സഹോദരനായ സോളമനൊപ്പം സെബാസ്റ്റ്യന്‍ എന്ന ബാലന് നടക്കാന്‍ സാധിച്ചത് അമേരിക്കയില്‍ നടത്തിയ ഒരു ശസ്്ര്രകിയയിലൂടെയാണ്. എന്‍എച്ച്എസില്‍ ലഭ്യമല്ലാത്ത് ഈ ശസ്ത്രക്രിയക്കായി ലോറ സമാഹരിച്ചത് 70,000 പൗണ്ടായിരുന്നു. കാലുകള്‍ ദൃഢമാകുന്ന അവസ്ഥ ഇല്ലാതാക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. ഇതുമാത്രമായിരുന്നു സെബാസ്റ്റ്യന് നടക്കാനുള്ള ശേഷി ലഭിക്കാനുള്ള അവസാന ആശ്രയം. സെബാസ്റ്റ്യന്‍ നടക്കുന്നത് കാണുമ്പോള്‍ ഇപ്പോള്‍ ശരിക്കും അതിശയം തോന്നുകയാണെന്ന് ലോര്‍മ പറയുന്നു.

Read More

നടൻ സുധീർ കരമനയുടെ വീട്ടില്‍ നോക്കുകൂലി ഭീഷണി; 3 ലക്ഷത്തിന്‍റെ ഗ്രാനൈറ്റ് ഇറക്കാൻ ഒരു ലക്ഷം, ഒടുവിൽ ഭീഷണിപ്പെടുത്തി ഇരുപത്തയ്യായിരം നോക്ക് കൂലി വാങ്ങി….. 0

മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ ഗ്രാനൈറ്റിനാണ് ഒരു ലക്ഷത്തിന്റെ നോക്കുകൂലി. തരില്ലെന്ന് അറിയിച്ചു ഇതോടെ ഭീഷണിയും തെറി വികയുമായി. ഒടുവിൽ ഒരു ഗ്രാനൈറ്റ് പോലുമിറക്കാത്തവർക്ക് ഇരുപത്തയ്യായിരം രൂപ നൽകണ്ടി വന്നു. പിന്നീട് വെറും പതിനാറായിരം രൂപക്ക് ഗ്രാനൈറ്റ് കമ്പനിക്കാർ തന്നെ ലൊഡിറക്കി. നോക്കുകൂലി നിരോധിച്ചെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം കൂടി പ്രഖ്യാപിച്ച ശേഷമാണ് യൂണിയനുകളുടെ കൊള്ള തുടരുന്നത്.

Read More

സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഒരു ഗോളിന് മുന്നിൽ; ബംഗാളിനെതിരെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കേരളത്തിന്റെ മൽസരം പുരോഗമിക്കുന്നു 0

സതീവൻ ബാലൻ എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ ശക്തരാണ് കേരള ടീം. ഓരോ കളിയിലും അവസരത്തിനൊത്ത് ഉയർന്ന യുവ താരങ്ങളിലാണ് പ്രതീക്ഷയത്രയും. അവസാന ലീഗ് മത്സരത്തിൽ കേരളത്തിനോട് പരാജയപ്പെട്ടതിനാൽ ബംഗാൾ പുതിയ തന്ത്രങ്ങളുമായാണ് ഇറങ്ങിയത്. അത് മറികടക്കാനുള്ള കരുത്തും ആത്മവിശ്വാസവും കേരളത്തിനുണ്ടെന്നാണ് വിലയിരുത്തുന്നത്.

Read More

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി 0

കോട്ടയം: പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. സ്കൂളിന്‍റെ ഹയർസെകൻഡറി ക്ലാസുകൾ പ്രവർത്തകർ അടിച്ചു തകർത്തു.‌ പ്രതിഷേധവുമായെത്തിയവർക്കു നേരെ പോലീസ് ലാത്തി വീശി. പ്രകടനമായെത്തിയ പ്രവർത്തകർ സ്‌കൂള്‍ കെട്ടിടത്തിന്‍റെ

Read More

സുഡുമോന്‍റെ ആരോപണം വിശ്വസിക്കാന്‍ പറ്റില്ല; നിര്‍മാതാവ് സമീര്‍ താഹിറിന് പിന്തുണയുമായി എഴുത്തുകാരന്‍ പി. ജിംഷാര്‍ 0

കോട്ടയം: കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്റെ അണിയറക്കാരില്‍ നിന്നും വംശീയ വിവേചനം നേരിട്ടുവെന്ന ആരോപണവുമായി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്തെത്തിയത്. എന്നാല്‍ സുഡുമോന്റെ ആരോപണത്തിന് മറുപടിയുമായി എഴുത്തുകാരന്‍ പി. ജിംഷാര്‍ രംഗത്തെത്തി. റോബിന്‍സന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന്

Read More

റേഡിയോ ജോക്കിയുടെ കൊലപാതകം കായംകുളത്തുള്ള ഗുണ്ടാ തലവന്റെ നേതൃത്വത്തിൽ; ചരട് വലിച്ചത് ഖത്തറിലുള്ള നര്‍ത്തകിയുടെ ഭർത്താവ്, സംഭവത്തില്‍ ഭര്‍ത്താവിനെതിരെ നര്‍ത്തകിയുടെ മൊഴി 0

കൊലയാളി സംഘം ഫോണുകള്‍ പരസ്പരം കൃത്യത്തിനുമുമ്പ് ഉപയോഗിച്ചിരുന്നില്ല. വാട്‌സാപ്പ് കോളുകളാണു ഈ നീക്കത്തിനു ഉപയോഗിച്ചത്. അതേസമയം നര്‍ത്തകിയെ ഈ കേസില്‍ പ്രതിയാക്കണമോ എന്നതിനെക്കുറിച്ച് നിയമോപദേശം തേടും.  ക്വട്ടേഷന്‍ സംഘത്തിനു കാര്‍ തരപ്പെടുത്തിക്കൊടുത്ത മൂന്നുപേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

Read More

തിരുവോണനാളിൽ മരിച്ച നിലയിൽ കണ്ട യുവാവിന്റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തി യുവതി രംഗത്ത്; കൊലനടത്തിയത് തന്റെ കാമുകനും കൂട്ടുകാരും ചേർന്ന് എന്ന് യുവതി പറയുന്നു……. 0

ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സ്ത്രീകളും കുട്ടികളും അടക്കം അത്തിക്കയത്ത് റോഡ് ഉപരോധം അടക്കമുള്ള സമരം നടത്തി. ഡി.വൈ .എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.

Read More

അന്ധനായ സാധുവൃദ്ധനോട് സംഘപരിവാര്‍ ക്രൂരത; കേണപേക്ഷിക്കുന്ന വൃദ്ധദമ്പതികൾ കൈയേറ്റത്തിനിടയിൽ ജയ് ശ്രീറാം വിളിപ്പിക്കുന്നു, വീഡിയോ കാണാം……. 0

ഞാൻ ഒരു ഇസ്ലാം മതവിശ്വാസിയാണ്. പക്ഷെ അല്ലാഹുവും ഭഗവാനും എല്ലാം ഒന്നുതന്നെയല്ലേ. ഹിന്ദുവും മുസല്‍മാനും ഒന്നുതന്നെയല്ലേ.. എന്നെ വെറുതെ വിടൂ മക്കളെയെന്ന് വയോധികൻ കേണപേക്ഷിക്കുന്നുണ്ട്. എന്നാൽ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ശ്രീറാം എന്നുവിളിക്കാത്തതിന് ആർഎസ്എസ് പ്രവർത്തകർ ആക്രോശിക്കുന്നുമുണ്ട്.

Read More

യുകെയിലെ മുതിര്‍ന്ന പാരാമെഡിക്കുകള്‍ക്ക് മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാനുള്ള അധികാരം നല്‍കുന്നു; അവകാശം ലഭിക്കുന്നത് 700ഓളം പേര്‍ക്ക്; പുതിയ നിയമ ഭേദഗതി തിരക്കേറിയ ആശുപത്രികള്‍ക്ക് ഗുണകരമാവും 0

യുകെയിലെ മുതിര്‍ന്ന പാരാമെഡിക്കുകള്‍ക്ക് മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാനുള്ള അധികാരം നല്‍കുന്നു. ഇതോടെ ഡോക്ടര്‍മാര്‍ക്ക് മാത്രം അധികാരമുണ്ടായിരുന്ന കാര്യങ്ങളില്‍ ചിലത് നിര്‍വ്വഹിക്കുവാന്‍ സിനീയര്‍ പാരമെഡിക്കുകള്‍ക്ക് കഴിയും. നൂറുകണക്കിന് എന്‍എച്ച്എസ് പാരമെഡിക്കുകള്‍ക്കാണ് പുതിയ ഭേദഗതി വരുന്നതോടെ രോഗികള്‍ക്ക് മരുന്ന് നല്‍കാനുള്ള അധികാരം ലഭിക്കുക. തിരക്കേറിയ ആശുപത്രികള്‍ക്ക് പുതിയ തീരുമാനം ഗുണകരമാവും. നിലവില്‍ 700 അഡ്വാന്‍സ്ഡ് പാരാമെഡിക്കുകളാണ് യുകെയിലുള്ളത്. 2012ല്‍ പാസാക്കിയ ഹ്യൂമണ്‍ മെഡിസിന്‍സ് റെഗുലേഷന്‍ ഭേദഗതി ഞായറാഴ്ചയോടെ നിലവില്‍ വരും. ആശുപത്രികളിലും വീടുകളിലും അതുപോലെ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സില്‍ വെച്ചും മരുന്നുകള്‍ നല്‍കാനുള്ള അധികാരം ഇതോടെ ഇവര്‍ക്ക് ലഭിക്കും.

Read More