വ്രതാരംഭത്തിന് മുമ്പായി പുലര്‍ച്ചെ എഴുന്നേറ്റവര്‍ രക്ഷകരായി; ലണ്ടന്‍ തീപിടുത്തത്തില്‍ വെന്തു മരിക്കാതെ നിരവധിപ്പേരെ രക്ഷിച്ചത് റംസാന്‍ നോമ്പ് 0

ലണ്ടന്‍ നഗരത്തിലെ ഫ്ലാറ്റില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തില്‍ അനേകരെ രക്ഷിച്ചത്‌ റംസാന്‍ നോമ്പ്. റംസാന്‍വ്രതത്തിനായി നേരത്തേ എഴുന്നേറ്റ കെട്ടിടത്തിലെ ഇസ്‌ളാമിക കുടുംബങ്ങളാണ് പലരേയും രക്ഷിച്ചത്. ഗ്രെന്‍ഫെല്‍ ടവറിനെ അഗ്നിമൂടുമ്പോള്‍ ഇവര്‍ അയല്‍ക്കാരെയും മറ്റും വളിച്ചുണര്‍ത്തി.

Read More

കൊച്ചി മെട്രൊ അടുത്ത ഘട്ടത്തില്‍ താനുണ്ടാകില്ല, ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല: ഇ. ശ്രീധരന്‍ 0

പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. തന്നെ ഒഴിവാക്കിയത് മാധ്യമങ്ങളാണ് വിവാദമാക്കുന്നത്. ക്ഷണിച്ചാല്‍ വേദിയിലുണ്ടാകും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കൊച്ചി മെട്രൊയുടെ സര്‍വീസ് ആരംഭിക്കുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ്. ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.

Read More

അമേരിക്കയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നേരെ വെടിവെയ്പ്പ്; റിപബ്ലിക്കന്‍ പാര്‍ട്ടി എംപി ഗുരുതരാവസ്ഥയില്‍, ആക്രമണത്തിന് പിന്നില്‍ ട്രംപ് വിദ്വേഷം എന്ന് സൂചന 0

സോഷ്യല്‍ മീഡിയയിലും മറ്റും ട്രംപിനും റിപബ്ലിക്കന്‍ എംപിമാര്‍ക്കും എതിരെ വെടിയുതിര്‍ന്നെന്ന് കരുതുന്ന ജെയിംസ് ഹോഡ്കിന്‍സണ്‍ രോഷാകുലനായി പ്രതികരിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെയുള്ള രാഷ്ട്രീയ ആക്രമണമാണോ എന്ന കാര്യം പൊലീസ് സ്ഥിതികരിച്ചിട്ടില്ല. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്നു ജെയിംസ് ഹോഡ്കിന്‍സണ്‍. ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രസിഡന്റല്ലെന്നും റിപബ്ലിക്കന്‍ പാര്‍ട്ടിയെ അവസാനിപ്പിക്കണമെന്നും റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കായുള്ള നരകത്തിലേക്കുള്ള പാത തെളിഞ്ഞിരിക്കുന്നു എന്നുമെല്ലാം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു

Read More

തീപിടുത്തം; തേരേസ മേയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം 0

ലണ്ടനില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം സുരക്ഷാവീഴ്ചയാണെന്ന് ആരോപണമുയര്‍ന്നതോടെ പ്രധാനമന്ത്രി തേരേസ മേയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്.

Read More

ടീം ഇന്ത്യയെ വെല്ലുവിളിച്ച് ബംഗ്ലാദേശ് ആരാധകരും മാധ്യമങ്ങളും; കളിക്കളത്തേക്കാള്‍ പോര് കാണികള്‍ക്കിടയില്‍ 0

ഇത് ആദ്യമായല്ല ഇന്ത്യക്കാരെ അപമാനിക്കുന്ന രീതിയില്‍ ബംഗ്ലാദേശുകാര്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പ് ഫൈനലിന് മുന്‍പ് ധോനിയുടെ തല വെട്ടിയെടുത്ത രീതിയില്‍ പിടിച്ചു നില്‍ക്കുന്ന തസ്‌കിന്‍ അഹ്മദിന്റെ ചിത്രവും വിവാദമായിരുന്നു.

Read More

ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറണ്ട് 0

റോഹ്ത്തക്: യോഗഗുരു ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തല വെട്ടണമെന്ന പ്രസ്താവനയിലാണ് നടപടി. റാഹ്ത്തക് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വിവാദ പ്രസ്താവനയില്‍ കഴിഞ്ഞ മാര്‍ച്ച് 12ന് കോടതി ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ജാമ്യമില്ലാ വാറന്റിന് ഉത്തരവിട്ടത്.

Read More

മെട്രോ ഉദ്ഘാടനം പ്രഹസനമാക്കിയെന്ന് ആംആദ്മി പാര്‍ട്ടി 0

കൊച്ചി മെട്രോയുടെ ഉത്ഘാടന ചടങ്ങില്‍ നിന്നും മേട്രോമാന്‍ ഇ ശ്രീധരനെയും കെ.എം.ആര്‍.എല്‍ എം ഡി യെയും ഒഴിവാക്കുക വഴി ആ പരിപാടി തന്നെ പ്രഹസനമാക്കിയിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. മെട്രോ പദ്ധതി സ്വപ്നത്തില്‍ നിന്നും യാഥാര്‍ത്ഥ്യമാക്കാന്‍ ഏക കാരണക്കാരനായ ഇ ശ്രീധരനെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ദുരൂഹമായ അജണ്ടകള്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Read More

പുതുവൈപ്പില്‍ നടന്നത് പോലീസ് ഭീകരത 0

പുതുവൈപ്പില്‍ സ്ഥാപിക്കാന്‍ നിധേഷിക്കപ്പെട്ട IOC യുടെ LNG ടെര്‍മിനല്‍ പദ്ധതിക്ക് എതിരെ സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ 300 ഓളം പേരെ പോലീസ് ക്രൂരമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ച പ്രവര്‍ത്തനമല്ലെന്ന് എഎപി. സമരം ചെയ്യുന്നവരോട് ഇത്തരത്തില്‍ പോലീസ് ഭീകരത പ്രയോഗിക്കുന്ന ഇടത് പക്ഷ സര്‍ക്കാര്‍ സ്വന്തം നിലപാട് പുനപരിശോധിക്കണം. തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കൊണ്ടും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണി വളര്‍ത്തി കൊണ്ടും ഒരു പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് നീതി നിഷേധമാണ്. വികസന പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്നവരെ ഭരണകൂട ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ജനങ്ങളോടുള്ള വെല്ലുവിളി ആണ്.

Read More

ലീഡ്‌സില്‍ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ പതിനെട്ടിന്. തിരുന്നാളിന് ആശംസകള്‍ നേര്‍ന്ന് മാര്‍ സ്രാമ്പിക്കല്‍. 0

ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചാപ്ലിയന്‍സില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ പതിനെട്ട് ഞായറാഴ്ച ആഘോഷിക്കും.
വിശുദ്ധ അന്തോണീസിന്റെ, സുവിശേഷത്തോടുള്ള തീവ്രമായ ബന്ധവും സ്‌നേഹവും തിരുന്നാള്‍ ആഘോഷിക്കുന്ന എല്ലാവരും പങ്ക് വെയ്ക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സുവിശേഷം തന്നെയായ ഈശോയെ കരങ്ങളില്‍ വഹിക്കുവാനായിട്ട് വി. അന്തോണീസിന് സാധിച്ചു. ആ ഭാഗ്യം നമുക്ക് ഓരോരുത്തര്‍ക്കും ലഭിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് അഭിവന്ദ്യ പിതാവ് തന്റെ ആശംസയില്‍ കൂട്ടിച്ചേര്‍ത്തു.

Read More

യുകെയില്‍ നിന്ന് ലൂര്‍ദ്ദിന്റെ പുണ്യവീഥികളിലേയ്ക്ക് മരിയന്‍ തീര്‍ത്ഥാടനം : വേനലവധി പരിശുദ്ധ അമ്മയോടൊപ്പം 0

ബ്രിസ്റ്റോള്‍ : എല്ലാ മനുഷ്യഹൃദയങ്ങളെയും ദൈവത്തിന്റെ കരുണ സ്പര്‍ശിക്കണം, സകലരും ദൈവികകാരുണ്യം സ്വീകരിക്കാന്‍ ഇടയാവണം എന്നതാണ് ഫ്രാന്‍സ്സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച കാരുണ്യത്തിന്റെ ജൂബിലി വര്‍ഷാചരണത്തിന്റെ ഉദ്ദേശം. സഭയുടെ ചരിത്രകാലമൊക്കെയും തീര്‍ത്ഥാടനങ്ങള്‍ ശ്രദ്ധേയമാണെന്നും, ദൈവത്തിന്റെ കരുണയും സ്‌നേഹവും തേടി വിശ്വാസികള്‍ വിശുദ്ധ നാട്ടിലേയ്ക്കും, മരിയന്‍ കേന്ദ്രങ്ങളിലേയ്ക്കും, വിശുദ്ധരുടെ പുണ്യഗേഹങ്ങളിലേയ്ക്കും വിശ്വാസത്തോടും അനുതാപത്തോടുംകൂടെ ദൈവീകകാരുണ്യം തേടിയും അനുഗ്രഹങ്ങള്‍ തേടിയും യാത്ര ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ക്കഥയാണ് ഇന്നുള്ള തീര്‍ത്ഥാടനങ്ങള്‍.

Read More