വെടിക്കെട്ടിന് അനുമതിയില്ലെങ്കില്‍ കുടമാറ്റവും നടത്തില്ലെന്ന് പാറമേക്കാവ്; പൂരം ചടങ്ങാക്കി മാറ്റും 0

തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ പൂരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പാറമേക്കാവ് വിഭാഗം. അനുമതി നല്‍കാത്തപക്ഷം പാറമേക്കാവ് വിഭാഗത്തിന്റെ കുടമാറ്റവും ഇത്തവണ വേണ്ട എന്നാണ് ഇവരുടെ നിലപാട്. പൂരം ചടങ്ങാക്കി മാറ്റാണ് പാറമേക്കാവിന്റെ തീരുമാനം.

Read More

നഴ്‌സുമാര്‍ നേരിടുന്നത് പത്ത് വര്‍ഷത്തിനിടെ ഏറ്റവും വലിയ ശമ്പളം വെട്ടിക്കുറയ്ക്കലിനെ; കുറയുന്നത് 12 ശതമാനം 0

ലണ്ടന്‍: 2020-21 വര്‍ഷത്തില്‍ അവസാനിക്കുന്ന ദശകത്തില്‍ നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്നത് 12 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കലെന്ന് വെളിപ്പെടുത്തല്‍. സര്‍ക്കാര്‍ കൊണ്ടുവരുന്ന ശമ്പള നിയന്ത്രണങ്ങള്‍ ആരോഗ്യ മേഖലയില് ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ 22,000 പൗണ്ട് വരെ വരുമാനമുള്ള 6,25,000 എന്‍എച്ച്എസ് ജീവനക്കാരുടെ വരുമാനത്തില്‍ 2010-11നും 2020-21നുമിടയില്‍ 12 ശതമാനം കുറവുണ്ടാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

Read More

യൂറോപ്യന്‍ പൗരന്‍മാരുടെ വിഷയത്തില്‍ ഉറപ്പുകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയോട് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം 0

ലണ്ടന്‍: ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് ഉറപ്പുകള്‍ നല്‍കമമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ വിട്ടുവീഴ്ചകള്‍ ഇല്ലാതെയുള്ള നിലപാട് എടുക്കണമെന്നും യൂണിയന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ചേര്‍ന്ന പ്രത്യേക ഉച്ചകോടിയില്‍ നാല് മിനിറ്റ് മാത്രമാണ് നേതാക്കള്‍ ഈ തീരുമാനം എടുക്കാന്‍ ചെലവഴിച്ചത്. യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങളുടെ കാര്യത്തില്‍ കാര്യമായ ഉറപ്പുകള്‍ ലഭിക്കാതെ ബ്രിട്ടനുമായി ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ടു പോകേണ്ട എന്ന നിലപാടിലാണ് നേതൃത്വം.

Read More

ബിയര്‍ പാരസെറ്റമോളിനേക്കാള്‍ മികച്ച വേദനാസംഹാരി! പഠനം പറയുന്നത് ഇങ്ങനെ 0

ലണ്ടന്‍: ബിയര്‍ പാരസെറ്റമോളിനേക്കാള്‍ മികച്ച വേദനാസംഹാരിയെന്ന് പഠനം. ഗ്രീന്‍വിച്ച് സര്‍വകലാശാലയില്‍ നടത്തിയ 18 പഠനങ്ങള്‍ ബിയറിന് അനുകൂലമാണ്. രണ്ട് പൈന്റ് ബിയര്‍ പാരസെറ്റമോളിനേക്കാള്‍ ഫലം ചെയ്യുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹാംഗ്ഓവര്‍ മൂലമുള്ള തലവേദനയില്‍ നിന്ന് രക്ഷനേടാനും ബിയര്‍ ഒരു സിദ്ധൗഷധമാണത്രേ. രക്തത്തിലെ ആല്‍ക്കഹോള്‍ അളവ് 0.08 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിലൂടെയാണ് ബിയര്‍ ഇത് സാധ്യമാക്കുന്നതെന്നാണ് പഠനം തെളിയിക്കുന്നത്. എന്നാല്‍ തലച്ചോറില്‍ വേദന സൃഷ്ടിക്കുന്ന റിസപ്റ്ററുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കിക്കൊണ്ടാണോ വേദന ഇല്ലാതാക്കുന്നതെന്ന കാര്യം വ്യക്തമല്ല.

Read More

സഖാവ്‌ പി.കെ ശ്രീമതി ടീച്ചര്‍ ബെര്‍മിംഗ്ഹാമില്‍ എത്തുന്നു: മിഡ്‌ലാന്‍ഡ്സ് മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഗ്രഹാം സ്റ്റിവന്‍സണിന്റെ പ്രചരണത്തിനായിട്ടാണ് എത്തുന്നത് 0

ബെര്‍മ്മിംഗ്ഹാം: ബ്രിട്ടിഷ് കമ്മ്യുണസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗ്രഹാം സ്റ്റിവന്‍വന്‍സണിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ മലയാളി സാംസ്കാരിക സംഘടനയായ സമീക്ഷ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സ:പി.കെ.ശ്രീമതി എം.പി പങ്കെടുക്കും. ബര്‍മ്മിംഗ്ഹാം വിന്‍മില്‍ കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്ന യോഗത്തിലാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും, കണ്ണൂര്‍ എം.പിയുമായ സ:പി.കെ ശ്രീമതി ടീച്ചര്‍ പങ്കെടുക്കുന്നത്.

Read More

കട്ടപ്പ ബാഹുബലിയെ കൊന്നതിന്റെ കാരണം സലിംകുമാര്‍ പൊതുവേദിയില്‍ വെളിപ്പെടുത്തി; വീഡിയോ വൈറല്‍ 0

കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ബാഹുബലി കാണാത്തവരും കണ്ടവരും ചോദിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യം. പക്ഷെ, മലയാള സിനിമാനടന്‍ സലിംകുമാര്‍ ബാഹുബലിയില്‍ വേഷമിട്ടിട്ടില്ലെങ്കിലും എന്തിനായിരുന്നു കൊന്നത് എന്ന് അറിയാവുന്ന ആളാണ്.

Read More

ദിലീപിന്റെ പാട്ട്, കാവ്യയുടെ ഡാന്‍സ്; ദിലീപിന്റെ അമേരിക്കന്‍ ഷോയില്‍ കാവ്യ നൃത്തമാടിയ വീഡിയോ വൈറല്‍ 0

അങ്ങനെ ഗോസ്സിപ്പുകള്‍ക്ക് വിരാമം. വിവാഹശേഷം കാവ്യയെ പൊതുവേദിയിലേക്ക് ദിലീപ് കൊണ്ട് വരുന്നില്ല എന്ന പരാതി തീര്‍ന്നു .വിവാഹ ശേഷം കാവ്യ ആദ്യമായി വേദിയില്‍ എത്തുക ദിലീപ് ഷോ 2017 ലൂടെ ആയിരിക്കും എന്ന വാര്‍ത്ത‍ ഇതിനോടകം വന്നതാണ്.എന്നാല്‍ ആ വാര്‍ത്ത‍ ഇതാ സത്യമായിരിക്കുന്നു .

Read More

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ 100 ശസ്‌ത്രക്രിയകള്‍; ഒടുവില്‍ മോഡലിന് സംഭവിച്ചത് 0

മുഖസൗന്ദര്യം കൂട്ടാനും ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനും എല്ലാം ഇപ്പോള്‍ പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ് .എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞ പോലെയാണ് ഈ മോഡലിന് സംഭവിച്ചത് .പ്രമുഖ മോഡലായിരുന്ന ക്രിസ്റ്റിന മാര്‍ടെല്ലിക്ക് സംഭവിച്ച ദുരന്തം ഫാഷന് പിറകെ പോകുന്നവര്‍ക്ക് ഒരു പാഠമാണ് .

Read More

ലീഡ്‌സിലെ ജനം സംമ്പൂര്‍ണ്ണ ബൈബിളിലെ കഥാപാത്രങ്ങളാകുന്നു. ഫീദെസ് ഫെസ്റ്റിന് കീത്തിലിയില്‍ വര്‍ണ്ണാഭമായ തുടക്കം. 0

കീത്തിലി. ലീഡ്‌സ് രൂപത സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ ഫീദെസ് ഫെസ്റ്റിന് കീത്തിലിയില്‍ തിരശ്ശീല ഉയര്‍ന്നു. ഫീദെസ് ഫെസ്റ്റിന് ലാറ്റിന്‍ ഭാഷയില്‍
‘ബൈബിള്‍ കലോത്സവം” എന്നാണര്‍ത്ഥം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിനു ശേഷം നവംബര്‍ 4ന് രൂപതയില്‍ അദ്യമായി നടക്കുന്ന രൂപതാ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായി ഇടവക തലത്തിലും ചാപ്ലിന്‍സി തലത്തിലും നടക്കുന്ന മത്സരത്തിന്റെ ഭാഗമായിട്ടാണ് ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ ഫീദെസ് ഫെസ്റ്റ് നടക്കുന്നത്.

Read More

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം.. 0

മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ലെസ്റ്ററിൽ പുരോഗമിക്കുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 200 ലേറെ പ്രതിഭകൾ നിറഞ്ഞു കവിഞ്ഞ സദസിനു മുമ്പിൽ കലാ വിരുന്നൊരുക്കും. ജനങ്ങളുടെ മനസറിഞ്ഞ് ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന മലയാളം യുകെ  ഓൺലൈൻ ന്യൂസും മിഡ്ലാൻസിൻറെ അഭിമാനമായ ലെസ്റ്റർ കേരള കമ്യൂണിറ്റിയും കൈകോർക്കുമ്പോൾ അവിസ്മരണീയമായ നിമിഷങ്ങൾ ചരിത്രത്തിൽ എഴുതപ്പെടും. മെയ് 13ന് ലെസ്റ്ററിലെ മെഹർ സെന്ററിൽ സംഘടിക്കപ്പെട്ടിരിക്കുന്ന, ഉച്ചയ്ക്ക് 1 മുതൽ രാത്രി 8.30 വരെ നീളുന്ന എക്സൽ അവാർഡ് നൈറ്റിൻറെയും ഇൻറർനാഷണൽ നഴ്സസ് ഡേ ആഘോഷത്തിലേയ്ക്കുമുള്ള പ്രവേശനം സൗജന്യമാണ്.

Read More