സബ് വേ ചിക്കനില്‍ അടങ്ങിയിരിക്കുന്നത് 50 ശതമാനം ചിക്കന്‍ ഡിഎന്‍എ മാത്രം; ഫാസ്റ്റ് ഫുഡ് പ്രേമികളെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ലണ്ടന്‍: ഫാസ്റ്റ് ഫുഡ് പ്രേമികള്‍ക്ക് ഞെട്ടല്‍ സമ്മാനിച്ചുകൊണ്ട് പഠന റിപ്പോര്‍ട്ട് പുറത്ത്. സബ് വേ ബ്രാന്‍ഡ് ചിക്കന്‍ ഉല്‍പ്പന്നങ്ങളില്‍ ചിക്കന്‍ ഡിഎന്‍എയുടെ അംശം 53 ശതമാനം മാത്രമേയുള്ളുവെന്നാണ് പഠനം പറയുന്നത്. ഫാസ്റ്റ്ഫുഡ് ചെയിന്‍ ആയ സഹ് വേയുടെ ഓവന്‍ റോസ്റ്റഡ് ചിക്കനില്‍ 53.6 ശതമാനം മാത്രമേ ചിക്കന്‍ ഡിഎന്‍എയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിച്ചുള്ളു. ചിക്കന്‍ സ്ട്രിപ്പ്‌സില്‍ 42.8 ശതമാനം മാത്രമാണ് ഡിഎന്‍എയുടെ സാന്നിധ്യം. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ (സിബിസി) നടത്തിയ അന്വേഷണത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്.

Read More

കാഴ്ചയും കേള്‍വിയുമില്ലാത്ത നായയുടെ തലയില്‍ ആണിയടിച്ച് കയറ്റി കുഴിച്ചു മൂടി; രണ്ടു പേര്‍ക്ക് നാല് മാസം തടവ്

നോര്‍ത്ത് യോര്‍ക്ക്ഷയര്‍: കാഴ്ചയും കേള്‍വിയും നശിച്ച വളര്‍ത്തു നായയെ തലയില്‍ ആണിയടിച്ചു കയറ്റി കുഴിച്ചു മൂടിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് നാല് മാസം വീതം തടവ്. റെഡ്കാര്‍ സ്വദേശികളായ മൈക്കിള്‍ ഹീത്ത്‌കോക്ക്, റിച്ചാര്‍ഡ് ഫിഞ്ച് എന്നിവര്‍ക്കാണ് കോടതി ആനിമല്‍ വെല്‍ഫെയര്‍ ആക്ട് പ്രകാരം തടവ് വിധിച്ചത്. പ്രായമായ നായയുടെ ചികിത്സയ്ക്ക് ചെലവാകുന്ന പണം ലാഭിക്കാനാണ് ഇവര്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് തെളിഞ്ഞത്. സ്‌കാംപ് എന്ന 16 വയസുള്ള ടെറിയര്‍ നായയ്ക്കാണ് ക്രൂരത അനുഭവിക്കേണ്ടി വന്നത്.

Read More

ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കും

ലണ്ടന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ്. നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ബന്ധങ്ങളെക്കുറിച്ചും സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രായത്തിന് അനുസൃതമായി ലൈംഗികതയെക്കുറിച്ചുള്ള പാഠങ്ങളും നല്‍കാനാണ് പദ്ധതി. നിലവിലുള്ള പാഠ്യപദ്ധതി കാലഹരണപ്പെട്ടതാണെന്നും ചെറുപ്പക്കാര്‍ ഇപ്പോള്‍ നേരിടുന്ന ഭീഷണികള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളവയല്ലെന്നും എംപിമാരും ചാരിറ്റികളും മാസങ്ങളായി നടത്തിയ ക്യാംപെയിനിംഗിന്റെ ഫലമായാണ് പുതിയ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Read More

ശോഭന,റിമ ,മമ്ത, നസ്റിയ..എല്ലാവരെയും മഞ്ജുവിനു ഇഷ്ടം; അപ്പോള്‍ കാവ്യയോ?; മഞ്ജുവിന്റെ ഫേസ്ബുക്ക് ലൈവ് വൈറലാകുന്നു

ശോഭനയ്ക്ക് ശേഷം മലയാളം കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ ശോഭനയെ മഞ്ജു ഇഷ്ടപ്പെടുന്നതില്‍ ആരും ഒരു അപാകതയും പറയില്ല.പുതുതലമുറയില്‍ ആരാണ് ഇഷ്ടപ്പെട്ട നടി എന്ന് ചോദിച്ചാലോ? മഞ്ജു വാര്യര്‍ പറയുന്ന പേരുകളില്‍ ഒന്ന് റിമ കല്ലിങ്ങല്‍ എന്നായിരിക്കും. റിമയുടെ 22 ഫീമെയില്‍ കോട്ടയം കണ്ട് റിമയെ ഇഷ്ടപ്പെട്ടതാണ് മഞ്ജു. പിന്നെ മമ്ത, എന്തിനധികം നസ്രിയ വരെ മഞ്ജുവിന്റെ ഇഷ്ടനടിമാരുടെ കൂട്ടത്തിലുണ്ട്.എന്നാല്‍ കാവ്യ മാധവനോ ?

Read More

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനു വഴിതെളിയുന്നു എന്ന് സൂചന; സഹായവുമായി പ്രമുഖ ഗ്രൂപ്പ്‌

40 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടിയോക്കാവുന്ന പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാക്കാന്‍ ഒരു പ്രതീക്ഷയുടെ തിരിനാളം. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലില്‍ കിടക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം.

Read More

വട്ടായിലച്ചന്റെ ധ്യാനത്തില്‍ പ്രവചിച്ചിരുന്നു ആ നഗ്ന സത്യം വെളിപ്പെടുത്തലായി; ”ഇവിടെ അസുഖകരമായത് എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന്”

ഇത്തരത്തിൽ അന്വേഷണം നീളാതിരിക്കാൻ പ്രത്യേക കരുതൽ സഭയിലെ ഉന്നതർ എടുക്കുന്നുമുണ്ട്. നേഴ്സിങ് വിദ്യാർത്ഥികളെ പുറത്തേക്ക് കൊണ്ടുപോകുന്നതും ഫാദർ റോബിനായിരുന്നു. ഫാദറിനെതിരെ പീഡനകുറ്റത്തിനെതിരെ ഗുരുതരമായ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ഈ റിക്രൂട്ട്മെന്റുകളെ കുറിച്ചും അന്വേഷണം ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു ക്രിസ്തുരാജ ഹോസപിറ്റലിൽ നിന്ന് പതിനാറു വയസുള്ള പെൺകുട്ടി പ്രസവിച്ചിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതും വിഷയം മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടന്നതിന് തെളിവാണ്. ഇതെല്ലാം അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നാണ് ആവശ്യമുയരുന്ന

Read More

അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനിടയില്‍ വിദ്യാർത്ഥിനി പിതാവിൻ്റെ കുത്തേറ്റ് മരിച്ചു.

അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ പതിനേഴുകാരിയായ വിദ്യാർത്ഥിനി പിതാവിൻ്റെ കുത്തേറ്റ് മരിച്ചു. മുംബൈയിലെ മോത്തിലാൽ നഗറിൽ ആണ് സംഭവം. കോളജ് വിദ്യാർത്ഥിനിയായ മേഘ്ന അഗവാനെയാണ് മരിച്ചത്. അയൽക്കാരുമായുള്ള തർക്കത്തിനിടയിൽ പിതാവായ രാജേഷ് മകളുടെ ദേഹത്തേക്ക് നിലതെറ്റി വീഴുകയും കൈയിൽ ഉണ്ടായിരുന്ന കത്തി മേഘ്നയുടെ നെഞ്ചിൽ കുത്തിക്കയറുകയുമായിരുന്നു

Read More

യുവതിയെ ഭര്‍ത്താവ് ജീവനോടെ ദഹിപ്പിച്ചു; സംഭവം ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലെ അലിഗഢില്‍ 24കാരിയായ നവവധുവിന്റെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തി. രചന സിസോധരയെന്ന യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതായാണ് പ്രാഥമിക സൂചന. കഴിഞ്ഞ ഡിസംബര്‍ മുതല്‍ യുവതിയെ സ്വന്തം വീട്ടില്‍ നിന്ന് കാണാതായിരുന്നതായി പോലീസ് പറയുന്നു.

Read More

നിങ്ങളാരാ?.. ഈ നാട്ടിലെ സ്ത്രീ സുരക്ഷിതത്വം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണോ? ഭാഗ്യലക്ഷ്മിക്ക് എതിരെ കേരളത്തിലെ രാഷ്ട്രീയക്കാര്‍

കൊച്ചി : ഒരാൾ വിശ്വസിക്കുന്ന പാർട്ടി തെറ്റ് ചെയ്താൽ അത് പറയരുത്. എല്ലാ രാഷ്ട്രീയ പാർട്ടിയുടേയും അവസ്ഥ ഇതാണ്. ഏതെങ്കിലുമൊരു പാർട്ടിയുടെ ആളല്ലെങ്കിൽ മിണ്ടാതിരുന്നോണം. എന്തൊരു കഷ്ടമാണിത്?. സിനിമ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിക്ക് എതിരെ കേരളത്തിലെ തരംതാണ രാഷ്ട്രീയ പ്രവര്‍ത്തകരുടെ വക മാനസിക ആക്രമണം. കേരളത്തില്‍ ഈ അടുത്ത കാലങ്ങളില്‍ ആയി നടന്നിട്ടുള്ള പല സ്ത്രീ പീഡനങ്ങള്‍ക്ക് എതിരെയും, സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിച്ച പല കൊല്ലരുതായ്മകള്‍ക്ക് എതിരെയും പ്രതികരിച്ച ഭാഗ്യലക്ഷ്മിയെ പല രീതിയില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത്. ഈ തെറ്റുകള്‍ക്ക് എതിരെ പ്രതികരിച്ച തന്നെ പല രിതീയിലും ആക്രമിക്കുന്നു എന്നാണ് സ്വന്തം ഫേസ്ബുക്കിലൂടെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നത്.

Read More

ചെയ്യുന്ന കാര്യങ്ങള്‍ വിളംബരം ചെയ്ത് നടക്കുന്ന ശീലം തനിക്കില്ലെന്ന് സുരേഷ് ഗോപി ലണ്ടനില്‍

ലണ്ടന്‍: പാര്‍ലമെന്റംഗമെന്ന നിലയില്‍ നാടിന്റെ നന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ വിളംബരം ചെയ്യുന്ന നിലപാടല്ല തനിക്കുള്ളതെന്നു നടന്‍ സുരേഷ് ഗോപി. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന പ്രമാണം കാലഘട്ടം മാറിവന്നപ്പോള്‍ ഇടതുകൈ മാത്രമല്ല, രാജ്യം മുഴുവന്‍ അറിയണമെന്ന സ്ഥിതിയായി. ജനപ്രതിനിധികള്‍ ചെയ്യുന്ന കാര്യങ്ങള്‍ മുഴുവന്‍ ബോര്‍ഡുവച്ച് അറിയിക്കുന്ന സ്ഥിതിയായി നാട്ടിലെന്നും എന്നാല്‍ തന്നെ ഏല്‍പിച്ചിരിക്കുന്ന കാര്യങ്ങള്‍ കഴിയുന്നതും ആത്മാര്‍ഥമായി ചെയ്യുക എന്നതു മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബക്കിങ്ങാം പാലസില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യാ-യുകെ കള്‍ച്ചറല്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ അദ്ദേഹം ഹൈക്കമ്മിഷന്‍ ഓഫിസില്‍ രാവിലെ നല്‍കിയ പ്രത്യേക സ്വീകരണത്തില്‍ സംസാരിക്കവേയാണ് രാഷ്ട്രീയലാഭത്തിനായി ജനപ്രതിനിധികള്‍ നടത്തുന്ന വിലകുറഞ്ഞ പ്രചാരണരീതിയെ നിശിതമായി വിമര്‍ശിച്ചത്.

Read More