പോത്തൻകോട് ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വയോധിക കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. 69കാരി പീഡനത്തിനിരയായതായാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകളുണ്ടായിരുന്നു. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് വിവരം. ഭിന്നശേഷിക്കാരിയായ വയോധികയും പ്രതി പോത്തൻ‌കോട് സ്വദേശി തൗഫീക്കും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് സൂചന.

ഇവരുടെ വീടിനടുത്തുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഉടൻതന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ തൗഫീഖ് മുൻപ് പോക്‌സോ കേസിലുൾപ്പെടെ പ്രതിയാണ്. വയോധികയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങൾ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്നാണ് ഇവർ വ്യക്തമാക്കിയത്. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ പൂജയ്ക്കായി പൂവ് പറിക്കാൻ പോകുന്ന പതിവ് വയോധികയ്‌ക്കുണ്ടായിരുന്നു.ഇവർ ധരിച്ചിരുന്ന ബ്ലൗസ് കീറിയ നിലയിലാണ്. കമ്മൽ നഷ്ടപ്പെട്ടു. കൂടാതെ അവർ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും ചെരുപ്പും കിടപ്പുണ്ടായിരുന്നു.