മകളുടെ കല്യാണത്തിന് 505 കോടി രൂപ പൊടിച്ചു; ബ്രിട്ടനിലെ ഏറ്റവും പാപ്പരായ വ്യക്തി, പ്രമോദ് മിത്തലിന്റെ കഥ..

മകളുടെ കല്യാണത്തിന് 505 കോടി രൂപ പൊടിച്ചു; ബ്രിട്ടനിലെ ഏറ്റവും പാപ്പരായ വ്യക്തി, പ്രമോദ്   മിത്തലിന്റെ കഥ..
October 27 16:58 2020 Print This Article

ബ്രിട്ടനിലെ ഏറ്റവും പാപ്പരായ വ്യക്തിയായി മാറി ശതകോടീശ്വരനായിരുന്ന പ്രമോദ് മിത്തല്‍. ബ്രിട്ടനിലെ സമ്പന്നരില്‍ 19ാമതുള്ള ലക്ഷ്മി മിത്തലിന്റെ സഹോദരനാണ് ഇദ്ദേഹം. 2013ല്‍ നടന്ന മകളുടെ വിവാഹത്തിനായി ഇദ്ദേഹം പൊടിപൊടിച്ച തുക 500 ലക്ഷം പൗണ്ടായിരുന്നു. ഇന്ത്യന്‍ രൂപയുമായി കണക്കാക്കിയാല്‍ 505 കോടി രൂപ വരുമിത്. നിലവില്‍ 250 കോടി പൗണ്ടാണ് അദ്ദേഹത്തിന്റെ കടബാധ്യത.

കഴിഞ്ഞ വര്‍ഷം 130 ദശലക്ഷം പൗണ്ടായിരുന്നു പ്രമോദ് മിത്തലിന്റെ കടബാധ്യത. അന്നു തന്നെ ലണ്ടനിലെ കോടതി അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അത് 250 കോടി പൗണ്ട് ആയതോടെ ലണ്ടനിലെ തന്നെ ഏറ്റവും വലിയ പാപ്പരായി പ്രമോദ് മാറി.

1.1 ദശലക്ഷം പൗണ്ട് വീതം ഭാര്യ സംഗീതയോടും ഭാര്യാ സഹോദരന്‍ അമിത് ലോഹിയോടും 2.4 ദശലക്ഷം പൗണ്ട് മകന്‍ ദിവ്യേഷിലിനോടും കടപ്പെട്ടിരിക്കുകയാണ് 64കാരനായ പ്രമോദ്. 170 ദശലക്ഷം പൗണ്ട് പിതാവില്‍ നിന്നും കടം വാങ്ങി.

കഴിഞ്ഞ വര്‍ഷം ബോസ്‌നിയയില്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രമോദ് മിത്തല്‍ അറസ്റ്റിലായിരുന്നു. 10 ദശലക്ഷം കെട്ടിവച്ചാണ് അന്ന് ജാമ്യത്തിലിറങ്ങിയത്. പിന്നാലെ സിബിഐയും പ്രമോദിനെതിരെ കേസെടുത്തു. അന്ന് സഹോദരന്‍ ലക്ഷ്മി മിത്തലിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്.

തനിക്ക് വ്യക്തിപരമായ വരുമാനമില്ലെന്ന് കഴിഞ്ഞ വര്‍ഷം പ്രമോദ് മിത്തല്‍ ലണ്ടന്‍ കോടതിയെ അറിയിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കെല്ലാം വ്യത്യസ്തമായ ബാങ്ക് അക്കൗണ്ടുകളാണ് ഉള്ളതെന്നും അവരുടെ വരുമാനത്തെ കുറിച്ച് തനിക്ക് അല്‍പം കാര്യങ്ങളേ അറിയൂ എന്നും അന്ന് പറഞ്ഞിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles