തിരുവനന്തപുരം: മലയാളി പ്രേക്ഷകര്‍ക്ക് ആവേശം തരുന്ന വിശേഷങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റില്‍ നിന്ന് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേ ചിത്രത്തിന്റെ സ്റ്റണ്ട് സീനുകളുടെ ചിത്രീകരണവുമെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പുതിയൊരു വാര്‍ത്തയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് തരുന്നത്.

മോഹന്‍ലാല്‍ സുരേഷ്‌ഗോപി കൂട്ടുകെട്ട് പോലെ മക്കള്‍ പ്രണവ് – ഗോകുല്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ വാര്‍ത്ത വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ട് വന്‍വിജയമാണ് നേടിയത്. അതില്‍ വില്ലനായി വേഷമിട്ടത് സുരേഷ്‌ഗോപിയായിരുന്നു. ഇതേ കൂട്ടുകെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മക്കളാല്‍ ആവര്‍ത്തിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവിനൊപ്പം പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നു എന്നതാണ് പുതിയ വിവരം. ഗോകുല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. ലേലത്തിലെയും വാഴുന്നോരിലെയും സുരേഷ്‌ഗോപി കഥാപാത്രങ്ങളെ ഓര്‍മപ്പെടുത്തുന്ന ഗെറ്റപ്പിലുള്ള ചിത്രവും ഗോകുല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി മാസ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. രണ്ടു സൂപ്പര്‍ താര പുത്രന്മാര്‍ അണിനിരക്കുന്ന ഈ ചിത്രം ആരാധകര്‍ക്കിടയിലും ഏറെ ആവേശം ഉണര്‍ത്തിയിരിക്കുകയാണ്. വമ്പന്‍ സംഘട്ടന രംഗങ്ങളുള്ള ചിത്രത്തിനായി സ്റ്റണ്ട് ചിട്ടപ്പെടുത്തുന്നത് പീറ്റര്‍ ഹെയ്‌നാണ്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിത്രത്തില്‍ ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാവുക. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.