കടലില്‍ അകപ്പെട്ട തെരുവുനായയെ ജീവന്‍ പണയം വെച്ച് കരയ്‌ക്കെത്തിച്ച് നടനും മോഹന്‍ലാലിന്റെ മകനുമായ പ്രണവ് മോഹന്‍ലാല്‍. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം.

കരയോടടുക്കുമ്പോഴാണ് കൈയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്. തീരത്ത് നിന്നവരുടെ അടുത്തേയ്ക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിച്ചു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കള്‍ക്കൊപ്പം വിട്ടതിനു ശേഷം പ്രണവ് തന്റെ ജോലികളിലേയ്ക്ക് തിരിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ചു. ‘ചാര്‍ളി’, റിയല്‍ ലൈഫ് ‘നരന്‍’ എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന പ്രതികരണങ്ങള്‍. മോഹന്‍ലാലിന്റെ ഫാന്‍ പേജുകളില്‍ ഒന്നായ ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിനീത് ശ്രിനിവാസന്റെ ഹൃദയമെന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. വിനീതിന്റെ തിരക്കഥയിലുള്ള ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.