നാട്ടില്‍ അവധിക്കെത്തിയ പ്രവാസി മലയാളി ചെളിയില്‍ വീണു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുനു ജോര്‍ജ് (34) ആണു പാടത്തെ ചെളിയില്‍ വീണു മരിച്ചത്. നാട്ടില്‍ അവധിക്കെത്തി 20 നാള്‍ പിന്നിടുമ്പോഴാണ് അപ്രതീക്ഷിത വിയോഗം. സുനു ജോര്‍ജ് റാസല്‍ഖൈമയില്‍ ഡ്രൈവറാണ്. 20 ദിവസം മുന്‍പ് നാട്ടിലെത്തിയ സുനു ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം, ഭാര്യ വീടായ ആലപ്പുഴയിലെ ചെന്നിത്തലയിലേയ്ക്ക് എത്തിയിരുന്നു.

ഇവിടെ വെച്ചാണ് അപകടമുണ്ടായത്. രാത്രി എട്ടരയോടെയാണ് സുനു പാടത്തെ ചെളിയിലേയ്ക്ക് കൂപ്പുകുത്തി വീണത്. പരിചിതമല്ലാത്ത വയല്‍വരമ്പിലൂടെ നടന്നുപോകുമ്പോള്‍ കാലുതെന്നി പാടത്തു വീഴുകയും ചളിയില്‍ താഴ്ന്നു പോവുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സമയം, ശക്തമായ മഴയും ഉണ്ടായിരുന്നു. ഇതോടെ സുനുവിന് രക്ഷപ്പെടാനുള്ള സാധ്യതകള്‍ മങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും, സുനു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയവരാണു മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. റാസല്‍ഖൈമയില്‍ അടക്കം യുഎഇയില്‍ ഒരുപാട് സൗഹൃദങ്ങള്‍ ഉള്ള വ്യക്തിയാണ് സുനു ജോര്‍ജ്. ഭാര്യ: ഷേര്‍ലി. മകന്‍: ഏദന്‍(8).