അപ്പച്ചൻ കണ്ണഞ്ചിറ
മാഞ്ചസ്റ്റർ: 2024 ലെ ഇന്ത്യൻ പാർലിമെന്റ് ഇലക്ഷൻ മുന്നിൽക്കണ്ടുകൊണ്ട് രാജ്യം സുരക്ഷാ കരങ്ങളിൽ എത്തിച്ചു നൽകുന്നതിനായി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (യു കെ) ആവിഷ്ക്കരിച്ച പാർലിമെന്റ് തെരഞ്ഞെടുപ്പ് വരെ നീണ്ടു നിൽക്കുന്ന കർമ്മപദ്ധതിക്കു മാഞ്ചസ്റ്ററിൽ തുടക്കം കുറിക്കും. ഐഒസി മാഞ്ചസ്റ്ററിൽ ആരംഭം കുറിക്കുന്ന ‘മിഷൻ 2024’ കർമ്മ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും ഉദ്‌ഘാടകനുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.
ആഗസ്റ്റ് 25 നു മാഞ്ചസ്റ്ററിൽ നടക്കുന്ന പ്രവാസി സംഗമത്തിൽ യു കെ യുടെ നാനാഭാഗത്ത് നിന്നുള്ള കോൺഗ്രസ്സ് പ്രവർത്തകർ പങ്കു ചേരും. അന്തരിച്ച ഉമ്മൻചാണ്ടി അനുസ്മരണവും തദവസരസത്തിൽ നടത്തപ്പെടുന്നതാണ്.
എഐസിസി സെക്രട്ടറി, നാല് തവണ പാർലിമെന്റ് അംഗം, അഞ്ചു തവണ നിയമസഭാ സാമാജികൻ, NSUI, യൂത്ത് കോൺഗ്രസ് സംഘടനകളിൽ നാഷണൽ പ്രസിഡന്റ് ആയ ഏക മലയാളി, കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി മെമ്പർ, KPCC പ്രസിഡന്റ്, കേരള നിയമ സഭയിൽ ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികളിൽ തിളങ്ങുകയും, കേരളം കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്ന രമേഷ് ചെന്നിത്തലക്ക് ഊഷ്‌മളമായ വരവേൽപ്പാണ് മാഞ്ചസ്റ്ററിൽ ഐഒസി ഒരുക്കിയിരിക്കുന്നത്.
രാജ്യം നേരിടുന്ന പ്രതിസന്ധികളും, ദേശത്തു നടമാടുന്ന വർഗ്ഗീയ-വിഭജന രാഷ്ട്രീയം അടക്കം ഭീതികരമായ സമകാലീന വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെടും.
കെപിസിസി, പ്രവാസി കോൺഗ്രസ്സ് പ്രസ്ഥാനങ്ങൾക്ക് വേണ്ടി സൈബർ വിങ്ങിൽ പ്രവർത്തിക്കുന്ന ശ്രീ. റോമി കുര്യാക്കോസ് മാഞ്ചസ്റ്ററിൽ നടക്കുന്ന ‘മിഷൻ 2024’ പ്രോഗ്രാമിൽ കൺവീനറായി നേതൃത്വം വഹിക്കും.
സംരംഭകയും, ജീവ കാരുണ്യ പ്രവർത്തകയും, കോൺഗ്രസ്സ് വനിതാ നേതാവുമായ ഷൈനി മാത്യൂസ് പരിപാടിക്ക് മുഖ്യ നേതൃത്വം നൽകും. സോണി ചാക്കോ, ബേബികുട്ടി ജോർജ്ജ്, അപ്പച്ചൻ കണ്ണഞ്ചിറ, തോമസ് ഫിലിപ്പ്, ബോബിൻ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിൻ, ഡോ.ജോഷി ജോസ്, ഇൻസൺ ജോസ്, ബിജു വർഗ്ഗീസ്, ജോർജ്ജ് ജേക്കബ്, അഖിൽ ജോസ്, ജിപ്‌സൺ ഫിലിപ്പ്, ജോൺ പീറ്റർ, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, ജെസു സൈമൺ, നിസ്സാർ അലിയാർ, ബേബി ലൂക്കോസ്, അബിൻ സ്കറിയ, ഷിനാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രോഗ്രാമിന് ശക്തമായ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം അഞ്ചു മണിയോടെ മാഞ്ചസ്റ്റർ പാർസ് വുഡ് ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന മിഷൻ 2024 ലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രസിഡണ്ട് സുജു ഡാനിയേൽ, വക്താവ് അജിത് മുതലയിൽ എന്നിവർ അറിയിച്ചു.
സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പരിപാടിയിൽ പങ്കു ചേരുമെന്ന് റോമി കുര്യാക്കോസ് അറിയിച്ചു.
Romy Kuriakose: 07776646163
Shinu Mathews: 07872514619
Sony Chacko: 07723306974
Thomas Philip: 07454023115
Venue:-
Parrs Wood Hogh School, Wilmslow Road, Manchester, M20 5PG
Leave a Reply