ബിനോയ് എം. ജെ.

സ്വർഗ്ഗം എന്ന സങ്കല്പം മനുഷ്യവംശത്തിന് പണ്ടേ പരിചിതമാണ്. സ്വർഗ്ഗത്തിൽ പോകണമെന്ന് ആശിക്കാത്തവർ ഉണ്ടാവില്ല. ഭൂമിയിലെ കാര്യങ്ങളെല്ലാം പരിമിതങ്ങളാണ്. സുഖമുണ്ടെങ്കിൽ തന്നെ അത് സ്ഥായിയല്ല. അനന്തമായ സന്തോഷം ഒരു സങ്കല്പം മാത്രം. സുഖദുഃഖങ്ങളിലൂടെ നീളുന്ന മനുഷ്യ ജീവിതം വ്യർത്ഥമായി നമുക്ക് അനുഭവപ്പെടുന്നു. ഇവിടെയാണ് ഭൂലോക ജീവിതത്തിന് ബദലായി നാം സ്വർഗ്ഗത്തെ സ്വപ്നം കാണുന്നത്. അവിടെ പരിമിതികളോ ദുഃഖങ്ങളോ ഇല്ല. ഈ സ്വർഗ്ഗം എവിടെയാണ്? ഭൂമിയിലോ ഭൂമിക്ക് വെളിയിലോ? അവിടെ പോകുവാൻ നാം എന്ത് ചെയ്യണം? ധർമ്മിഷ്ഠമായ ജീവിതം നയിച്ചാൽ അവിടെ പോകാമെന്ന് മനുഷ്യനെ പ്രലോഭിപ്പിച്ചുകൊണ്ട് മതങ്ങൾ പച്ചപിടിക്കുന്നു. ഈ കാര്യങ്ങളിലൊക്കെ എത്രമാത്രം സത്യമുണ്ട്? നമുക്ക് പരിശോധിച്ചു നോക്കാം.

ഒന്നാമതായി ഭൂമിയിലെ ജീവിതത്തിൽ മനുഷ്യൻ സംതൃപ്തനല്ല. അവന്റെ സ്വപ്നങ്ങളും ഭൂമിയിലെ യാഥാർത്ഥ്യവും തമ്മിൽ പൊരുത്തക്കേടിലാണ്. മനുഷ്യൻ എക്കാലവും ദുഃഖങ്ങളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണുന്നു. ഇത് തെറ്റായ ഒരു കാര്യമാണെന്ന് പഠിപ്പിക്കുന്ന മതങ്ങളും ഉണ്ടായിട്ടുണ്ട്. സത്യത്തിൽ മനുഷ്യന്റെ ഈ ഭാവനാശക്തി വളരെ വലിയ ഒരു അനുഗ്രഹം തന്നെയാണ്. എന്നാൽ പലപ്പോഴും യാഥാർത്ഥ്യം ഈ ഭാവനയുമായി സംഘർഷത്തിൽ വരികയും മനുഷ്യന് അളക്കാൻ ആവാത്ത ദുഃഖം ഉണ്ടാവുകയും ചെയ്യുന്നു. ഇവിടെ സാധാരണഗതിയിൽ മനുഷ്യൻ അവന്റെ ഭാവനയ്ക്ക് കടിഞ്ഞാടുന്നു. സങ്കല്പശക്തിയും ഭാവനാ ശക്തിയും തിരോഭവിക്കുന്ന മനുഷ്യൻ വിരസതയിലേക്ക് വഴുതിവീഴുന്നു. അതായത് മനുഷ്യൻ യാഥാർത്ഥ്യത്തിന് സങ്കല്പത്തേക്കാൾ വലിയ പ്രാധാന്യം കൊടുക്കുന്നു. ഒന്ന് സങ്കൽപ്പിക്കുന്നു മറ്റൊന്ന് സംഭവിക്കുന്നു. ആകെ ആശയക്കുഴപ്പം.

ഈ പ്രശ്നത്തിനുള്ള പരിഹാരം വളരെ ലളിതമാണ്. യാഥാർത്ഥ്യത്തിന്റെ സ്ഥാനത്ത് സങ്കല്പത്തെ പ്രതിഷ്ഠിക്കുവിൻ. ആവോളം സങ്കൽപത്തിന്റെ ലോകത്തിൽ കഴിയുകയും യാഥാർത്ഥ്യത്തെ മറക്കുകയും ചെയ്യുവിൻ. ഇത് കേൾക്കുമ്പോൾ എല്ലാവരും പരിഭ്രാന്ത ചിത്തരാകുന്നു. യാഥാർത്ഥ്യത്തെ തള്ളിക്കളയുന്നത് ഭ്രാന്തല്ലേ? വാസ്തവത്തിൽ സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ സംഘട്ടനത്തിൽ വരുമ്പോഴാണ് ഭ്രാന്ത് സംഭവിക്കുന്നത്. നിങ്ങളുടെ സങ്കല്പങ്ങൾ അത്യന്തം സുന്ദരവും മനോഹരവും ആണെങ്കിൽ പിന്നെ എന്തിനുവേണ്ടിയാണ് അതിനെ തള്ളിക്കളയുന്നത്? ആ സങ്കല്പത്തിന്റെ മാസ്മരിക വലയത്തിൽ സ്വയം ലയിച്ചില്ലാതെ ആകുവിൻ. അപ്പോൾ നിങ്ങൾ സ്വർഗ്ഗത്തിലാണ്. അതെ നിങ്ങൾ സാക്ഷാൽ സ്വർഗ്ഗത്തിൽ തന്നെ! നിങ്ങൾക്ക് എന്തും സങ്കൽപ്പിക്കാം. സങ്കൽപ്പിക്കുന്ന ഈ കാര്യങ്ങൾ യാഥാർത്ഥ്യമായി മാറുമോ എന്ന വേവലാതിയും വേണ്ട. യാഥാർത്ഥ്യത്തെ അതിന്റെ പാട്ടിന് വിട്ടേക്കുവിൻ. നിങ്ങളുടെ മനസ്സും നിങ്ങളുടെ സങ്കല്പവും നിങ്ങളുടെ പിടിയിലാണ് നിൽക്കുന്നത്.

നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അതിനെ മുൻപോട്ട് കൊണ്ടുപോകാം. നിങ്ങളുടെ ആനന്ദവും നിങ്ങളുടെ പിടിയിൽ തന്നെ നിൽക്കും. അതെ! നിങ്ങൾ അനന്താനന്ദത്തിലേക്ക് ചുവടുവെക്കുന്നു. സങ്കല്പത്തെക്കാൾ കൂടുതൽ പ്രാധാന്യം യാഥാർത്ഥ്യത്തിന് കൊടുക്കുന്നു എന്നതാണ് നമുക്ക് പിണഞ്ഞ ഏറ്റവും വലിയ അമളി. അതാണ് നമ്മുടെ എല്ലാ അസംതൃപ്തിയുടെയും അടിസ്ഥാനപരമായ കാരണം. നാം ചെറുപ്പം മുതലേ അപ്രകാരം ആയിരുന്നു. യാഥാർത്ഥ്യത്തെ വലിച്ചെറിയുവാനുള്ള ശക്തി നാമിനിയും സ്വരൂപിച്ചുവെച്ചിട്ടില്ല. നാം ദുർബലരാണ്. സങ്കല്പത്തിന്റെ മാസ്മരിക ലോകത്തിൽ നാം നമ്മെത്തന്നെയും യാഥാർത്ഥ്യത്തെയും മറക്കുവാൻ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഠിക്കുമ്പോൾ നാം സ്വർഗ്ഗത്തിലാണ്. അവിടെ നമ്മുടെ ഇച്ഛയ്ക്ക് വിരുദ്ധമായി യാതൊന്നും സംഭവിക്കുന്നില്ല.
അപ്പോൾ മാത്രമാണ് സ്വർഗ്ഗം എന്ന സങ്കല്പം യാഥാർത്ഥ്യമായി മാറുന്നത്. അനന്തമായ ഇച്ഛാശക്തി. ഒന്നിന്റെയും മുൻപിൽ തോറ്റു കൊടുക്കാത്ത മനോഭാവം. യാഥാർത്ഥ്യത്തിന്റെ മുന്നിൽ തോറ്റു കൊടുക്കുവാൻ വേണ്ടി അല്ല നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്, മറിച്ച് യാഥാർത്ഥ്യത്തെ തിരുത്തുവാൻ വേണ്ടിയാണ് നിങ്ങൾ വന്നിരിക്കുന്നത്. ഒരു പുഴുവായി മാറുവാൻ ആർക്കും സാധിക്കും മറിച്ച് ഈശ്വരനായി മാറുകാനാണ് കൂടുതൽ ബുദ്ധിമുട്ട്. അതെ നിങ്ങൾ ഈശ്വരൻ തന്നെയാണ്. നിങ്ങളുടെ സങ്കൽപ്പങ്ങൾ യാഥാർത്ഥ്യത്തിനുമേൽ പറന്നുയരട്ടെ. നിങ്ങൾ തോറ്റു കൊടുക്കുന്നു എന്നതാണ് അടിസ്ഥാനപരമായ ഇവിടുത്തെ പ്രശ്നം. മനുഷ്യന് അസാധ്യമായി യാതൊന്നും തന്നെ ഇല്ല. അസാധ്യം എന്ന സങ്കല്പം തന്നെ മനുഷ്യ  പ്രകൃതിക്ക് ചേർന്നതല്ല. നിങ്ങളുടെ ആത്മാവ് എല്ലാത്തിന്റെയും മേൽ പറന്നുയരുവാൻ വെമ്പൽ കൊള്ളുന്നു. അതെ ആത്മാവ് ഈശ്വരനാണ്. എന്നാൽ യാഥാർത്ഥ്യത്തെ നിങ്ങൾ അത്രമേൽ
അള്ളിപ്പിടിക്കുന്നതിനാൽ നിങ്ങൾക്ക് പറന്നുയരുവാൻ കഴിയുന്നില്ല. നിങ്ങൾ ഇവിടെ ബന്ധനത്തിലാണ്. യാഥാർത്ഥ്യം സൃഷ്ടിക്കുന്ന ഈ ആകർഷണവലയത്തിൽ നിന്നും പറന്നുയരുവാൻ നിങ്ങൾക്ക് സങ്കൽപ്പത്തിന്റെ ചിറകുകൾ വേണ്ടിയിരിക്കുന്നു. അതെ, സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായുസ്സിൽ പറന്നുയരുവാൻ നമുക്ക് വേണ്ട ചിറകുകളാണ് സങ്കല്പം.

അതിനാൽ സ്വർഗ്ഗം എന്നൊന്നുണ്ടെങ്കിൽ അത് കിടക്കുന്നത് നമ്മുടെ ഭാവനയിൽ തന്നെയാണ്. ഭാവനയുടെ ലോകത്ത് ജീവിക്കുന്നവൻ സ്വർഗ്ഗത്തിൽ തന്നെയാണ് ജീവിക്കുന്നത്. സ്വർഗ്ഗം എന്നത് പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിൽ കിടക്കുന്ന സ്ഥലമല്ല. അത് നിങ്ങളിൽ തന്നെയാണ്. നിങ്ങളുടെ കാഴ്ചപ്പാടാണ് സ്വർഗ്ഗത്തെ സൃഷ്ടിക്കുന്നത്. സ്വർഗീയ ആനന്ദം ഇപ്പോൾ ഇവിടെ വച്ച് നുകരുകൻ നിങ്ങൾക്ക് കഴിയും. ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ഒരു പുഴുവായിട്ടല്ല എന്ന് വീണ്ടും ഞാൻ എടുത്തു പറയുന്നു. അവൻ ഈശ്വരൻ തന്നെയാണ്. അസാധ്യമായി യാതൊന്നുമില്ല. ദൈവം തന്നിരിക്കുന്ന കഴിവുകളെ വിനിയോഗിക്കുവാൻ പഠിക്കുവിൻ. അങ്ങനെ പതിയെ പതിയെ നിങ്ങൾക്ക് ക്ലേശങ്ങൾ നിറഞ്ഞ ഈ  ജീവിതത്തിൽ നിന്നും കരകയറുവാൻ സാധിക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120