പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രണയാക്ഷരങ്ങളുടെ “ഉള്ളോരം” റിലീസിങ്ങിന് ഒരുങ്ങുന്നു. പ്രണയ ഭാവങ്ങൾ നിറഞ്ഞ കാല്പനികതയുടെ തലങ്ങളിലൂടെ ആസ്വാദകരിലേക്ക് കുളിരായി നിറയുകയാണ് “ഉള്ളോരം”..
ഗാനാസ്വാദകരുടെ പ്രിയങ്കരനായ കണ്ണൂർ ഷെരീഫ് ആലപിക്കുന്ന “ഉള്ളോരം” എന്ന വീഡിയോ ആൽബത്തിലെ ഗാനത്തിന്റെ രചന നിർവഹിച്ചത്”പ്രണയിക്കുകയായിരുന്നൂ നാം ഓരോരോ ജന്മങ്ങളിൽ…” എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് രചന നിർവഹിച്ച സുരേഷ് രാമന്തളിയാണ്.
യു.കെ യിലെ കലാവേദികളിലെ നിറ സാന്നിധ്യമായ കീ ബോർഡ് ആർട്ടിസ്റ്റും സംഗീത സംവിധായകനുമായ സന്തോഷ് നമ്പ്യാർ ആണ് ഈ ആൽബം ഗാനത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്. എജി പ്രൊഡക്ഷന്റെ ബാനറിൽ അനീഷ് ജോർജ് മഴവിൽ സംഗീതമാണ് ആണ് ഈ വീഡിയോ ആൽബത്തിന്റെ നിർമ്മാതാവ്.കഴിഞ്ഞ എട്ടുവർഷമായി സംഗീത പ്രേമികളുടെ ഉള്ളിൽ കുളിർമഴ പെയ്യിച്ച മഴവിൽ സംഗീതത്തിന്റെ പ്രഥമ സംരഭത്തിന് യുകെയിലെ കല സാംസ്ക്കാരിക രംഗത്തുള്ളവർ ആശംസ അർപ്പിച്ചു കഴിഞ്ഞു .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!