ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ മലയാളം യുകെ അവാർഡ് നൈറ്റിന്റെ ഫോട്ടോ ആൽബം പുറത്തിറക്കി. സ്കോട്ട് ലൻഡിൽ നടന്ന ചടങ്ങിലെ സുപ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കി മികച്ച നിലവാരത്തിലുള്ള ഫോട്ടോ ആൽബം ആണ് വായനക്കാർക്കും , അവാർഡ് ജേതാക്കൾക്കും , പങ്കെടുത്തവർക്കുമായി മലയാളം യുകെ തയാറാക്കിയിരിക്കുന്നത്.
ഭാരതത്തിന്റെയും യുകെയുടെയും പ്രൗഢഗംഭീരമായ പാരമ്പര്യ തനിമകൾ സമ്മേളിച്ച ചടങ്ങുകൾക്കാണ് മലയാളം യുകെ അവാർഡ് നൈറ്റിന്റെ വേദി സാക്ഷ്യം വഹിച്ചത്. ഭാരതീയ പാരമ്പര്യമനുസരിച്ച് വിശിഷ്ടാതിഥികളെ പൊന്നാടയണിച്ചാണ് വേദിയിൽ സ്വീകരിച്ചത്. ഇന്ത്യൻ കോൺസിലേറ്റ് ജനറൽ ബിജയ് സെൽവരാജ് ആയിരുന്നു മുഖ്യാതിഥി . റുഥർഗ്ലെൻ സൗത്ത് വാർഡിലെ കൗൺസിലറായ മാർഗരറ്റ് കോവി , സൗത്ത് ലനാർക്ക്ഷയർ കൗൺസിലിനെ പ്രതിനിധീകരിച്ച് ജോ ഫാഗൻ , നോർത്ത് ലനാർക്ക്ഷെയറിലെ എജുക്കേഷൻ ആൻഡ് ചിൽഡ്രൻസ് ആൻഡ് ഫാമിലിയുടെ കൺവീനർ ആയ ഏഞ്ചല കാംബെൽ , ലേബർ പാർട്ടിയുടെ പ്രതിനിധിയായ ജാക്ക് മക്ജിന്റി എന്നിവരും അവാർഡ് നൈറ്റിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അവാർഡ് നൈറ്റിന്റെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്യാം.
https://photos.app.goo.gl/8YAm6iXWF7s5hQaf6
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉസ്മാ ദേശീയ കലാമേളയുടെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്യാം.
https://photos.app.goo.gl/t5hQLfmnpeXmacsP6
യുകെയിൽ വിവിധ മേഖലകളിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തിയ വിവിധ വ്യക്തികൾക്കും സംഘാടനകൾക്കും ഒപ്പം മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെയും അവാർഡ് നൈറ്റിന്റെ ഭാഗമായി ആദരിച്ചിരുന്നു . മലയാളം യുകെയുടെ മികച്ച കൊറിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായ ക്രിസ്റ്റീ ജോസഫ് അണിയിച്ചൊരുക്കുന്ന വിവിധ പ്രായത്തിലുള്ള 35 പേരടങ്ങുന്ന കുട്ടികളുടെ ഫ്യൂഷൻ ഡാൻസ് , കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന മത്സരത്തിൽ നൃത്തചുവടുമായി കാണികളെ കോരിത്തരിപ്പിച്ച റയോൺ സ്റ്റീഫന്റെ ബോളിവുഡ് ഡാൻസ് എന്നിങ്ങനെ ഒട്ടേറെ ദൃശ്യവിസ്മയങ്ങളാണ് അവാർഡ് നൈററ്റിൽ നേരിട്ടും ഓൺലൈൻ ആയും പ്രേക്ഷകരുടെ മനം കവർന്നത്
അവാർഡ് നൈറ്റിന്റെ ദൃശ്യങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ലോകമെങ്ങുമുള്ള മലയാളി സമൂഹം അഭിമാനത്തോടെയാണ് മലയാളം യുകെയുടെ വായനക്കാർക്ക് ഒപ്പം അവാർഡ് നൈറ്റിന്റെ ദൃശ്യങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ കാണുകയും പങ്കിടുകയും ചെയ്തത്.
	
		

      
      



              
              
              




            
Leave a Reply