ജോലിസ്ഥലത്തേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രധാനമന്ത്രി. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണങ്ങളും ആധികാരത്തിന്റെ ജാഡയുമൊന്നുമില്ലാതെ അടുത്തെത്തി കുശലാന്വഷണം. ഒപ്പം ഒരു സെൽഫിക്കായി അനുവാദം ചോദിച്ചപ്പോൾ ചേർത്തുനിർത്തി തോളിൽ കൈയിട്ട് സുഹൃത്തിനെപ്പോലോരു പോസിങ്. സ്വപ്മമല്ല, യാഥാർഥ്യമാണിതെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും.

ബ്രിട്ടനിലെ മലയാളി നഴ്സുമാരായ മാർട്ടിന മാർട്ടിനും കെയിസ കൊച്ചിക്കാരനുമാണ് ഈ അസുലഭ ഭാഗ്യം ലഭിച്ചത്. ചൊവ്വാഴ്ച മിൽട്ടൺ കീൻസിലെ എൻ.എച്ച്.എസ്. ആശുപത്രിയിൽ പ്രധാനമന്ത്രി ഋഷി സുനാക് മിന്നൽ സന്ദർശനത്തിനെത്തിയപ്പോഴാണ് മലയാളികളായ യുവ നഴ്സുമാർക്ക് ഈ അപൂർവ ഭാഗ്യം കൈവന്നത്.

ഒരു മാസം മുമ്പ് തങ്ങൾ യുകെയിലെത്തിച്ച കെസിയ കൊച്ചിക്കാരൻ എന്ന യുവ മലയാളി നേഴ്സിന് കൈവന്ന ഈ അപൂർവ ഭാഗ്യം ‘’നേഴ്സിംഗ് ജോബ്സ് യുകെ’’ എന്ന റിക്രൂട്ടിങ്ങ് സ്ഥാപനമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് സന്തോഷം അറിയിച്ചത്. മലയാളി കുട്ടികൾക്കുണ്ടായ ഈ ഭാഗ്യം കൂട്ടുകാർ ഷെയർ ചെയ്യുകകൂടി ചെയ്തതോടെ ചിത്രങ്ങൾ വൈറലായി. ഇന്ന് ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ താരങ്ങളായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുത്ത ഈ കൊച്ചു മിടുക്കികൾ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൊവ്വാഴ്ചയായിരുന്നു പ്രധാനമന്ത്രി ഋഷി സുനക് മിൽട്ടൺ കീൻസിലെ എൻ.എച്ച്.എസ്. യൂണിവേഴ്സിറ്റി ആശുപത്രിയുടെ നിയോനേറ്റൽ വാർഡിൽ സന്ദർശനം നടത്തിയത്. രോഗികളുടെ ബന്ധുക്കളുമായും ജീവനക്കാരുമായും അദ്ദഹം ആശയവിനിമയം നടത്തി. ശൈത്യകാലത്തിനു മുന്നോടിയായി എൻ.എച്ച്.എസ്.ആശുപത്രികളിൽ 900 അധികം ബെഡ് ഉറപ്പുവരുത്താനായി 250 മില്യൺ പൗണ്ടിന്റെ വികസന പദ്ധതികളും സന്ദർശന വേളയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

രാജ്യത്തൊട്ടാകെ എൻ.എച്ച്.എസിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു. 40 പുതിയ ആശുപത്രികൾ നിർമിക്കാനുള്ള പ്രവർത്തനവും സജീവമായി മുന്നോട്ടു പോകുന്നുണ്ടെന്ന പ്രധാനന്ത്രി അറിയിച്ചു.