ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വേർപാടിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഒരു പുസ്തകം രംഗത്ത് വന്നിരിക്കുകയാണ്. ജോർജ് രാജകുമാരന് 18 വയസ്സ് തികയുമ്പോൾ നേതൃസ്ഥാനത്ത് പുതിയൊരാൾ എത്തുമെന്നത് നിശ്ചയമായിരുന്നു എന്നാണ് പുസ്തകം അവകാശപ്പെടുന്നത്. ഹാരി മേഗനേ കണ്ടുമുട്ടുന്നതിനു മുൻപ് പല പ്രശ്നങ്ങൾ അലട്ടിയിരുന്നതായും പുസ്തകം പറയുന്നുണ്ട്.
വാലന്റൈൻ ലോ എഴുതിയ കോർട്ടിയേഴ്സ്: ദി ഹിഡൻ പവർ ബിഹൈൻഡ് ദി ക്രൗൺ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. വില്യം, കേറ്റ് എന്നിവരിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുമ്പോൾ നേരിടേണ്ടി വന്നിരുന്ന പ്രശ്നങ്ങളെയും ഇതിൽ പരോക്ഷമായി പരാമർശിക്കുന്നുണ്ട്. ടൈംസ് ആണ് പ്രസാധകർ.
ജീവനക്കാരോട് മേഗന്റെ പെരുമാറ്റത്തെക്കുറിച്ചും പുസ്തകം അവകാശവാദമുന്നയിക്കുന്നു. ഒരു അവസരത്തിൽ, സസെക്‌സിലെ ഡച്ചസ്, സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് ജീവനക്കാരിയായ യുവതി തയ്യാറാക്കിയ പദ്ധതിയെ ശക്തമായി വിമർശിച്ചതായി പറയപ്പെടുന്നു. സ്ത്രീ പൊട്ടിക്കരഞ്ഞതായും പുസ്തകം അവകാശപ്പെടുന്നു.
അതേസമയം മേഗനും ഹാരിയും യൂ എസിലേക്ക് മാറിയെങ്കിലും ഇരുവരുടെയും പിന്തുണ രാജവാഴ്ച്ചയ്ക്കായിരുന്നെന്നും സർവേകൾ സാക്ഷ്യപ്പെടുത്തുന്നു. രാജ്ഞിയുടെ മരണശേഷം കൂടുതൽ പിന്തുണയും സ്വീകാര്യതയും ലഭിക്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Leave a Reply