ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ലേഡി ഗബ്രിയേല കിംഗ്സ്റ്റണിൻ്റെ ഭർത്താവും കെന്റിലെ മൈക്കിൾ രാജകുമാരന്റെ മരുമകനുമായ തോമസ് കിങ്സ്റ്റൺ നാൽപത്തിയഞ്ചാം വയസ്സിൽ മരണപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം ഗ്ലൗസെസ്റ്റർഷെയറിൽ വീട്ടിൽ അദ്ദേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ കുടുംബത്തോടുള്ള തങ്ങളുടെ ദുഃഖം ചാൾസ് രാജാവും കാമില രാജ്ഞിയും അറിയിച്ചു. കൂടെയുണ്ടായിരുന്നവരുടെ എല്ലാം ജീവിതത്തിൽ പ്രകാശം പരത്തിയ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസെന്ന് രാജകുടുംബം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അനുശോചിക്കുന്നുണ്ട്. കെന്റ് രാജകുമാരനായ മൈക്കിളിന്റെയും ഭാര്യയുടെയും മരുമകനായിരുന്നു തോമസ് കിങ്സ്റ്റൺ. മരണപ്പെട്ട എലിസബത്ത് രാജ്ഞിയുടെ കസിൻ സഹോദരന്മാരിൽ ഒരാളായിരുന്ന ജോർജ് അഞ്ചാമന്റെ പേരക്കുട്ടിയാണ് മൈക്കിൾ രാജകുമാരൻ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡെവൺപോർട്ട്‌ ക്യാപിറ്റൽ എന്ന പ്രൈവറ്റ് ഇക്യുറ്റി ഫേമിന്റെ ഡയറക്ടർ ആയിരുന്ന തോമസ് കിങ്സ്റ്റൺ 2019 ലാണ് മൈക്കിൾ രാജകുമാരന്റെ മകളായ ലേഡി ഗബ്രിയേലയെ വിവാഹം ചെയ്യുന്നത്. ഇറാഖിൻ്റെ തലസ്ഥാനമായ ബാഗ്ദാദിൽ വിദേശകാര്യ ഓഫീസിലെ ഡിപ്ലോമാറ്റിക് മിഷൻ യൂണിറ്റിനൊപ്പം ബന്ദികളെ മോചിപ്പിക്കുന്ന മിഷനിലും കിങ്സ്റ്റൺ പങ്കാളിയായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ലേഡി ഗബ്രിയേല എഴുത്തുകാരിയും, എഡിറ്ററും ഗാനരചയിതാവുമാണ്. നിലവിൽ മരണത്തിന് പിന്നിൽ ദുരൂഹതകൾ ഒന്നും തന്നെ ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.