ബോളിവുഡ് പിന്നണി ഗാനരം ഗത്ത് അരങ്ങേറ്റം കുറിച്ച് താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന ഇന്ദ്രജിത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. ഗോവിന്ദും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘രേ ബാവ്‍രേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഗോവിന്ദിനൊപ്പം ചേർന്ന് പ്രാർഥന ആലപിച്ചിരിക്കുന്നത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ.
മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ‘എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ’ എന്നാണ് പ്രാർഥനയുടെ പാട്ട് പങ്കുവച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.
മഞ്ജു വാര്യർ നായികയായെത്തിയ മോഹൻലാൽ എന്ന ചിത്രത്തിൽ ‘ലാലേട്ടാ ലാ ലാ ലാ’ എന്ന ഗാനം പാടിയാണ് പ്രാർത്ഥന മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നത്. തുടർന്ന് കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന ഗാനം ആലപിച്ചു. സോളോ എന്ന സിനിമയ്ക്കു ശേഷം ബിജോയ് നമ്പ്യാർ ചെയ്യുന്ന ചിത്രമാണ് ‘തായിഷ്’. സീ5 സ്റ്റു‍ഡിയോ ആണ് ചിത്രം നിർമിക്കുന്നത്.