തിരക്കിനിടയില്‍ ബസില്‍ കയറിക്കൂടിയ വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ പുറത്തേക്ക് വലിച്ചിട്ടു. തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂര്‍ഹൈസ്ക്കൂൾ ബസ് സ്റ്റോപ്പില്‍ നടന്ന സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. കുട്ടിയുടെ തോളിലും ബാഗിലും രണ്ടുകൈകൊണ്ടു പിടിച്ച് കണ്ടക്ടര്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നു. വാതിലിൽ മുഖമുരഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർഥി അർഷാദിന് പരിക്കേറ്റു.
ആദ്യം ബസില്‍ കയറിയ ഒരു വിദ്യാര്‍ത്ഥിയുടെ തോളില്‍ പിടിച്ച് പുറത്തേക്കു തള്ളി. അതിനുശേഷമാണ് അതിനും മുന്നിലുള്ള വിദ്യാര്‍ത്ഥിയോട് ക്രൂരത കാണിച്ചത്. ഇതോടെ നാട്ടുകാര്‍ ഇടപെട്ടെങ്കിലും വലിച്ചിറക്കിയ വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് പോയി. ഇന്നലെ വൈകിട്ട് നാലു മണിക്കാണ് സംഭവം.
ആദ്യം മുന്‍വശത്തെ വിദ്യാര്‍ത്ഥിനികളുടെ ഇടയില്‍ കിടന്ന് പരാക്രമം കാണിച്ച കണ്ടക്ടര്‍ പിന്നിലെത്തി ആണ്‍കുട്ടികളോട് കയ്യാങ്കളിയില്‍ ഏര്‍പ്പെടുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.
Leave a Reply