നവ മാധ്യമങ്ങളില്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റായ അഡാറ് ലവിലെ കണ്ണിറുക്കല്‍ രംഗം കോപ്പയടിയാണെന്ന് ആരോപണം. അഡാറ് ലവിലെ ഹിറ്റായ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ രംഗത്തിന് സമാനമായ രംഗം അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ കിടുവെന്ന ചിത്രത്തിലാണ് ആദ്യം വന്നതെന്ന് നിര്‍മാതാവ്. ചിത്രത്തിലെ കണ്ണിറുക്കല്‍ രംഗം സോഷ്യല്‍ മീഡിയയിലെത്തയപ്പോള്‍ ഒമര്‍ ലുലു ചിത്രത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണം ഉയര്‍ന്നു.

ഇതിനു പിന്നാലെ വിശദീകരണവുമായി കിടുവിന്റെ നിര്‍മാതാവ് രംഗത്തെത്തിയിരിക്കുകയാണ്. കിടുവിന്റെ എഡിറ്റര്‍ തന്നെയാണ് അഡാര്‍ ലവിന്റെയും എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ജനുവരി ആദ്യം ഇതിന്റെ ജോലികള്‍ തീര്‍ത്തതിനു ശേഷമാണ് എഡിറ്റര്‍ അഡാര്‍ ലവിന്റെ ജോലികള്‍ക്കായി ചേര്‍ന്നത്. അതിനു ശേഷം ചിത്രീകരിച്ചതാണ് വൈറല്‍ രംഗമെന്നും നിര്‍മാതാവ് പി.കെ.സാബു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

മജീദ് അബു സംവിധാനം ചെയ്യുന്ന കിടുവില്‍ പുതുമുഖങ്ങളായ അനഘയും റംസാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിടുവിന്റെ നിര്‍മ്മാതാവ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ വിശദീകരണം;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ രംഗം കണ്ടിട്ട് പലരും പറയുന്നുണ്ട്. ഇവര്‍ അഡാറ് ലൗവില്‍ നിന്നും കോപ്പിയടിച്ച് ചെയ്ത പാട്ട് ആണെന്ന്. ഒരിക്കലുമല്ല. അത് മനസ്സിലാക്കാന്‍ കാരണം ഞാന്‍ തന്നെ പറയാം. എന്റെ സിനിമയുടെ എഡിറ്ററും അഡാറ് ലൗവിന്റെ എഡിറ്ററും ഒരാള് തന്നെയാണ്. നവംബര്‍ 25ന് പാക്ക്അപ് ചെയ്ത സിനിമയാണ് കിടു. ജനുവരിയില്‍ അതിന്റെ എഡിറ്റും കഴിഞ്ഞു. അതിന് ശേഷമാണ് അഡാറ് ലൗവില്‍ ഈ എഡിറ്റര്‍ ജോയിന്‍ ചെയ്യുന്നത്. അതിന് ശേഷമാണ് ഈ രംഗം ഷൂട്ട് ചെയ്യുന്നത്. ശരിക്കും ഞങ്ങളാണ് പറയേണ്ടത് അവര്‍ കോപ്പയടിച്ചെന്ന്. നമ്മള്‍ അങ്ങനെ പറയുന്നുമില്ല. ഇതിന്റെ പുറകെ വിവാദങ്ങളുമായി പോകാനും താല്‍പര്യമില്ല. അങ്ങനെയൊരു സിനിമയുടെ ചെറിയ ഭാഗത്തിനെ ചൊല്ലി വഴക്കുണ്ടാക്കുന്നത് എന്തിനാണ്. സിനിമയുടെ ചില ഭാഗങ്ങളില്‍ സ്വാഭിവകമായും സാമ്യമുണ്ടായേക്കാം, ജീവിതം തന്നെ അങ്ങനയെല്ലേ.’ സാബു പികെ പറഞ്ഞു.