വളരെ ചെറിയൊരു രാജ്യമാണ് ഖത്തർ. എന്നാൽ ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യവും. മൂന്നര ലക്ഷത്തിലധികം ഇന്ത്യക്കാർ ആണ് ഖത്തറിൽ ഉള്ളത്. അവർ അവിടെ കിട്ടുന്ന ശമ്പളം നാട്ടിലേക്ക് അയക്കാൻ പാടുപെട്ടാണ് ജീവിക്കുന്നത്. എന്നാല്‍ ഖത്തറില്‍ വിസ വേണ്ട എന്ന് കേട്ട് നാടും വീടും വിട്ട് ഖത്തറിലേക്ക് ഓടാൻ തയാറെടുക്കുന്നവർ അറിയാനായി ഒരു ഖത്തര്‍ മലയാളി എഴുതിയ കുറിപ്പ് വൈറലാകുന്നു.
ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്ന ഒരു മെസ്സേജ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്. കെട്ട് മുറുക്കി ടിക്കറ്റും എടുത്ത് പോകാൻ റെഡി ആയിട്ടുള്ളവർ അറിഞ്ഞാൽ നന്നായിരിക്കും, പരമാവധി ആളുകളിലേക്ക് ഈ മെസ്സേജ് ഷെയർ ചെയ്യുമല്ലോ കൂട്ടുകാരെ ?
ഇതാണ് പ്രചരിക്കുന്ന മെസ്സേജ്
ഖത്തറില്‍ വിസ വേണ്ട എന്നറിഞ് ചാടി പുറപ്പെടുന്നവര്‍ക്ക് ഇവിടുത്തെ സാധനങ്ങള്‍ക്ക് ഇപ്പോഴത്തെ വില വിവരപ്പട്ടിക തരാം
Milk (1 ltr) 6 .50 riyal (rs 115)
Onion {1 kg) 6 riyal (rs 105)
Tomato 1 kg 10 riyal (rs 175)
Garlic ginger 1 kg 18 riyal (rs 340)
Rice boiled 1 kg 5 riyal (rs 85)
Fish *(മത്തി) 17 riyal (rs 310 )
ഒരു മാസം ഫാമിലി ആയി തള്ളിപ്പോവാന്‍ കുറഞ്ഞത് 4000 റിയാല്‍ (70000 രൂപ ) ടിക്കറ്റ് 1500 റിയാല്‍ (27000) വിസ വേണ്ട എന്ന കാരണത്താല്‍ ആണ് ഇങ്ങോട്ട് വരാന്‍ തുള്ളുന്നതെങ്കില്‍ ഒരു മാസത്തേക്ക് വിസ അടിക്കാന്‍ വെറും 200 റിയാല്‍ മതി 3500 rs. ഇതൊക്കെ വിട്ട് ഒരു ശരാശരി പ്രവാസി ജീവിക്കുന്ന രീതി അതായത് രാവിലെ 1 പാക്കറ്റ് കുബ്ബൂസ് 1 തൈര് അതില്‍ പകുതി കഴിച്ച് ബാക്കി അവിടെ വെക്കും ഉച്ചയ്ക്ക് കുറച് ചോറ് ഒരു പരിപ്പ് കറി. രാത്രി രാവിലെ ഉള്ള കുബ്ബൂസും ഉച്ചക്കത്തെ പരിപ്പ് കറി യും ഇങ്ങനെ ജീവിക്കാന്‍ പറ്റുമെങ്കില്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കാം.
Leave a Reply