പ്രിന്‍സ് രാജകുമാരനും കെയ്റ്റ് മിഡല്‍റ്റണും എലിസബത്ത് രാജ്ഞിയും എല്ലാം എക്കാലവും ബ്രിട്ടനില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങള്‍ ആണ്. ബ്രിട്ടണില്‍ രാജഭരണം നിലനില്‍ക്കുന്നില്ലെങ്കിലും അവരുടെ ജനസമ്മതിക്കും ജനപിന്തുണയ്ക്കും അതൊന്നും ഒരു വിഷയമാകുന്നേയില്ല. രാജകുടുംബാംഗങ്ങള്‍ എവിടെ പോയാലും അവിടെയെല്ലാം ക്യാമറ കണ്ണുകള്‍ ഉണ്ട്. അതില്‍ ഏറ്റവും അവസാനത്തേതാകുകയാണ് സ്വയം ഡ്രൈവ് ചെയ്യുന്ന എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങള്‍.
രാജ്ഞിയുടെ കാറുകളോടുള്ള പ്രണയവും ഓട്ടോമൊബൈല്‍രംഗത്തെ പരിജ്ഞാനവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. പച്ചനിറത്തിലുള്ള ജാഗ്വറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന രാജ്ഞിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നീല സ്യൂട്ടും തൊപ്പിയുമാണ് അവരുടെ വേഷം. കൂടെ ഒരു സെക്യൂരിറ്റി ഗാര്‍ഡുമുണ്ട്. വിന്‍ഡ്സര്‍ പാര്‍ക്കില്‍ നിന്നാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. റോയല്‍ ചാപ്പല്‍ ഓഫ് സെയിന്റ്സില് നിന്നും, സണ്‍ഡേ മോണിംഗ് സര്‍വീസിന് ശേഷം കൊട്ടാരത്തിലേക്ക് പോകുകയായിരുന്നു അവര്‍.
ഔദ്യോഗിക ഡ്രൈവറുടെ സഹായത്തോടെയാണ് രാജകീയ ചടങ്ങുകളിലേക്കുള്ള രാജ്‍ഞിയുടെ യാത്രകള്‍ അധികവും. ബ്രിട്ടണില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വണ്ടിയോടിക്കാന്‍ കഴിയുന്ന ഏക വ്യക്തിയാണ് രാജ്ഞി. രാജ്യത്ത് രാജ്ഞിയാണ് ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത്. അതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരം രാജ്ഞിക്ക് ഡ്രൈവിംഗ് ലൈസന്‍സ് വേണ്ട. ഈ പ്രായത്തിലും സ്വയം കാറോടിക്കാനുള്ള സന്നദ്ധതയും ധൈര്യവും രാജ്ഞി കാണിച്ചുവെന്നതിലാണ് നവമാധ്യമലോകം അത്ഭുതപ്പെടുന്നത്.
Leave a Reply