ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എന്‍.കെ. രഹനീഷിനെ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് 2023 ന് തെരഞ്ഞെടുത്തതായി യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു. നൂതന സാങ്കേതിക വിദ്യയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് കുറഞ്ഞകാലം കൊണ്ട് നടത്തിയ പ്രവർത്തന മികവിനാണ് അവാർഡ്. മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
ക്‌ളൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് തുടങ്ങി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വിവിധ മേഖലകളിലാണ് ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും സമന്വയിപ്പിച്ച് നൂതനമായ സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ മികവ് തെളിയിച്ച ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് ഒരു പതിറ്റാണ്ടിനുള്ളില്‍ കൈവരിച്ച നേട്ടം ശ്‌ളാഘനീയമാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
ഒരു സംരംഭകന്‍ എന്നതിലുപരി രഹനിഷ് കലാകായികരംഗങ്ങളിലും ശ്രദ്ധേയനാണ്. കേരളത്തിലെ കോഴിക്കോട് സ്വദേശിയായ രഹനിഷ് വര്‍ഷങ്ങളായി കായികരംഗത്ത് സജീവമായി ഇടപെടുന്ന ഒരു ഫുട്‌ബോള്‍ പ്രേമികൂടിയാണ് . വേനല്‍ക്കാല അവധിക്കാലത്ത് കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് നല്‍കുന്നതിനായി അദ്ദേഹം അടുത്തിടെ ഒരു ബ്രിട്ടീഷ് ഫുട്‌ബോള്‍ അക്കാദമിയുമായി സഹകരിച്ചു. ഡ്രിബ്ലിംഗും ഷൂട്ടിംഗും പോലെയുള്ള കളിയുടെ അടിസ്ഥാനകാര്യങ്ങള്‍ അവരെ പഠിപ്പിക്കുന്നതിനൊപ്പം അവരുടെ മൊത്തത്തിലുള്ള ഫുട്‌ബോള്‍ കഴിവുകളും സാങ്കേതികതയും വികസിപ്പിക്കാന്‍ സഹായിക്കുന്ന പരിശീലന പരിപാടിയാണ് രഹനിഷ് നടത്തിയത്. അങ്ങനെ യുവ കളിക്കാരില്‍ കായിക പ്രേമം വളര്‍ത്തിയെടുക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകളില്‍ ആത്മവിശ്വാസം വളര്‍ത്താനും അദ്ദേഹം സഹായിച്ചു. ഈ പദ്ധതിയില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം കുട്ടികളില്‍ ഉത്സാഹവും കഴിവും വര്‍ദ്ധിപ്പിക്കുകയും മികച്ച വിജയമാവുകയും ചെയ്തു.
കുറഞ്ഞ കാലം കൊണ്ട് തന്നെ ദുബൈ കേന്ദ്രമാക്കി മിഡില്‍ ഈസ്റ്റിലേക്കും യു.കെ.യിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചാണ് രഹനീഷ് തന്റെ ബിസിനസ് ചക്രവാളം വികസിപ്പിച്ചത്. ബീ ഗ്ലോബല്‍ ഗ്രൂപ്പ്, ബിഗ്ലൈവ്, ബിജിക്ലൗഡ്, ആക്സെന്റോ എഐ, ബിജിസോഫ്റ്റ് സൊല്യൂഷന്‍സ് എന്നിവയാണ് രഹനിഷിന്റെ സ്ഥാപനങ്ങള്‍.
Leave a Reply