പൊന്നാനി സ്വദേശിയായ ഷെഫീക്ക് ഫെയ്‌സ്ബുക്കില്‍ വന്ന ഒരു  പോസ്റ്റ് നിങ്ങൾക്കുള്ള ഒരുതിരിച്ചറിവാണ്.സിനിമ പിന്നണി പ്രവര്‍ത്തകന്‍ കൂടിയായ ഷെബീഖ് കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്കുള്ള യാത്രയില്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രം പറയാതെ പറയുന്നുണ്ട് എല്ലാം. ചിത്രം എങ്ങനെയാണ് തന്റെ മൊബൈലില്‍ പതിഞ്ഞതെന്ന് ഷെഫീഖ് പോസ്റ്റില്‍ വിശദീകരിക്കുന്നുമുണ്ട്. മലയാളികളുടെ ഹൃദയം തകർത്തു വൈറൽ ആയ ആ പോസ്റ്റ് ഇങ്ങനെ ?

ചിത്രത്തോടൊപ്പം ആ സ്‌നേഹിതൻ ഇങ്ങനെ കുറിച്ചു

ഓരോ യാത്രയും പുതിയ അനുഭവങ്ങൾ സമ്മാനിക്കും, കാലത്ത് 9.30 ഒരു നീണ്ട മുംബൈ യാത്രക്കൊടുവിൽ കുറ്റിപ്പുറം എത്തി. അവിടെ നിന്നും നാട്ടിലേക്കുള്ള ബസിൽ കയറി, അപ്പോഴാണ് എന്റെയടുത്ത സീറ്റിൽ ഒരു വൃദ്ധൻ ഇരിക്കുന്നത് കണ്ടത്, നെരവീണ മുടിയുള്ള ചുളിവ് വീണ തൊലികൾ, ഒരു 70 ന്റെ അടുത്ത് പ്രായം വരും ജീവിതത്തിൽ ആകെയുള്ള കൂട്ട് എന്നോണം ഒരു ഊന്ന് വടി മുറുക്കെ പിടിച്ചിട്ടുണ്ട്, മങ്ങിയ കാഴ്ചകൾ തെളിയാൻ വേണ്ടി ഒരു വട്ട കണ്ണടയും ഉണ്ട്. വാർദ്ധക്യത്തിന്റെ എല്ലാ ചുളിവുകളും അയാളുടെ മുഖത്തുണ്ടായിരുന്നു, കയ്യിൽ വിയർപ്പ് ഒട്ടിക്കിടക്കുന്ന ഒരു പത്തു രൂപാ നോട്ടും, ഒരു ചെറിയ കഷ്ണം പേപ്പറും ഉണ്ട്. കണക്ടർ വന്നപ്പോൾ അയാൾ പത്തു രൂപാ നോട്ടിനൊപ്പം ആ കടലാസും കൂടെ കൊടുത്തു, അതു വായിച്ച് കണ്ടക്ടർ അയാളുടെ മുഖത്ത് നോക്കാതെ തിരിച്ച് കൊടുത്തു. ഞാൻ ആ കടലാസിലോട്ട് നോക്കി അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, “തവനൂർ ബസിൽ കയറി വൃദ്ധ മന്ദിരത്തിൽ ഇറങ്ങുക” ഞാൻ ഏറെ നേരം ആ പേപ്പറിലേക്ക് തന്നെ നോക്കി നിന്നു, കണ്ണു നിറഞ്ഞു, വീട്ടിലെ പൂമുറ്റത്ത് മലർന്ന് കിടന്ന് മക്കളുടെ സന്തോഷവും ,കൊച്ചുമക്കളുടെ കളികളും കണ്ട് ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് പോയ കാലത്തിന്റെ കാലത്തിന്റെ നല്ല ഓർമകളെ താലോലിക്കാൻ കൊതിച്ച്, ഒടുവിൽ കാലത്തിന്റെ കുത്തൊഴുക്കിലെവിടെയോ കാലിടറിയവർ, മക്കളെ സ്നേഹിക്കുന്ന തിരക്കിൽ അവർക്ക് വേണ്ടി രക്തം വിയർപ്പാക്കി ഒഴുക്കിയിട്ട് , വളർന്നു വലുതായപ്പോൾ തിരസ്കരിച്ച മക്കൾ, വൃദ്ധമന്ദിരം എത്തി തന്റെ മുഷിഞ്ഞ ബാഗും എടുത്ത് അയാൾ മെല്ലെ ഇറങ്ങി പതുക്കെ നടന്നു നീങ്ങി, ആരൊക്കെയോ തിരിച്ചുവിളിക്കും എന്ന പ്രതിക്ഷയിലാവണം ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്, അപ്പോൾ എവിടെയോ വായിച്ച രണ്ടു വരികളാണ് എനിക്കോർമ്മ വന്നത് “ പത്തു മക്കളെ നോക്കാൻ എനിക്കൊരു കഷ്ടപ്പാടും ഉണ്ടായില്ല, എന്നാൽ എന്നെ ഒരാളെ നോക്കാൻ ഈ പത്തു മക്കളും ഇത്ര കഷ്ടപ്പെടുന്നതെന്തെ?”വിണ്ടുകീറി,യുണങ്ങീട്ടങ്ങനെ, പൂക്കാതെ, കായ്ക്കാതെ, നിൽക്കും കാലം, കാതലിരുണ്ട് പൊടിയും കാലം, തായ് വേരൊടിഞ്ഞു ചളിയും കാലം, ശാഖകളൊന്നായടരും കാലം, ദ്വാരങ്ങൾ മുറ്റി, കുഴങ്ങും കാലം, സ്നേഹത്തോടൊരു തുള്ളി പകരാൻ ആരുണ്ടാകുമെന്നാരറിയുന്നു, മക്കളെ, നിങ്ങളിലാരുണ്ടാകുമെന്നാരറിയുന്നു?..

  രാത്രി വൈകിയാണെങ്കിലും ആരോഗ്യമന്ത്രി തിരിച്ചു വിളിച്ചു,ഫോണ്‍ എടുക്കാറില്ലെന്ന പ്രതിഭ എംഎല്‍എയുടെ വിമർശനം; വീണാ ജോർജിന് പിൻതുണയുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍