കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ കേരളത്തിലെത്തുക. വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത് ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ്.
ചൊവ്വാഴ്ച കേരളത്തിലെത്തുന്ന രാഹുല്‍ അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണിയുടെ വീട് സന്ദര്‍ശിക്കും. എറണാകുളത്തുനിന്ന് പുറപ്പെട്ട് പാലാ സെന്റ്.തോമസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷമാവും അദ്ദേഹം കെ.എം.മാണിയുടെ വീട്ടിലെത്തുക.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കും. പത്ത് പൊതുസമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാകും പ്രചാരണ പരിപാടികള്‍ നടത്തുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുല്‍ നേരിട്ടെത്തി വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല.
Leave a Reply