കൊട്ടാരക്കര സബ് ജയിലനു മുന്നില്‍ നിന്നാണ് ദീപ ഫെയ്സ്ബുക്ക് ൈലവിലെത്തിയത്. രാഹുൽ ഈശ്വറിന്‍റെ അറസ്റ്റ് അനാവശ്യമാണെന്നും അറസ്റ്റ് ചെയ്ത രീതി ശരിയല്ലെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭാര്യ ദീപ ഫെയ്സ്ബുക്ക് ലൈവിൽ. വികാരാധീനയായാണ് ദീപ ലൈവിൽ സംസാരിച്ചത്
ജാമ്യം ലഭിക്കാത്ത വകുപ്പാണ് രാഹുലിനു മേൽ ചുമത്തിയിരിക്കുന്നത്.

ആന്ധ്രപ്രദേശിയില്‍ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും തടസപ്പെടുത്തി എന്നു പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാല്‍ ആ സമയത്ത് രാഹുൽ സന്നിധാനത്തായിരുന്നു, പമ്പയിലോ മരക്കൂട്ടത്തിനടുത്തോ രാഹുല്‍ ഉണ്ടായിരുന്നില്ല. ഒരു മീഡിയയും ഇത് ചോദ്യം ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല.
അറസ്റ്റ് ചെയ്തുകൊണ്ടുപോയ രീതിയും ശരിയല്ല. ട്രാക്ടറില്‍ ടാര്‍പോളിയന്‍ വച്ച് പൊതിഞ്ഞുകൊണ്ടാണ് രാഹുലിനെ അവിടുന്ന് കൊണ്ടുവന്നത്. ആദ്യം താനിതു വിശ്വസിച്ചില്ല. പിന്നെ ജയിലിൽ എത്തി രാഹുലിൽ നിന്നും നേരിട്ടു കേട്ടപ്പോഴാണ് ഇക്കാര്യം വിശ്വസിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന രീതിയാണോ ഇത്? ആരെങ്കിലും ഇത് ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകൾ ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ രാഹുല്‍ ശബരിമലക്കു വേണ്ടി ജയിലില്‍ നിരാഹാരം കിടക്കുകയാണ്. ജയിലില്‍ അല്ലായിരുന്നെങ്കിലും രാഹുല്‍ അത് തന്നു ചെയ്തേനെ എന്നും ദീപ കരഞ്ഞുകൊണ്ടു പറ‍ഞ്ഞു.