നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി കോഴിക്കോട് ഓട്ടോയിൽ യാത്ര ചെയ്തത് ഹെലികോപ്ടർ വഴിമാറി ഇറങ്ങിയത് മൂലം.
രാഹുൽ ഗാന്ധി വന്ന ഹെലികോപ്ടർ ഇറങ്ങിയത് മുൻ നിശ്ചയിച്ച സ്ഥലത്ത് നിന്നും ഒന്നരകിലോമീറ്റർ മാറി ഹെലികോപ്ടർ ഇറങ്ങിയത് ഗുരുതര സുരക്ഷാ വീഴ്ചയായി.
കോഴിക്കോട് ബീച്ച് ഹെലിപാടിൽ ഇറങ്ങേണ്ടതിന് പകരം ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്ടർ ഇറങ്ങിയത്. തുടർന്ന് രാഹുൽ ഗാന്ധി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് ലക്ഷ്യ സ്ഥാനത്തെത്തുകയായിരുന്നു.
സ്ഥലംമാറിപ്പോയതറിഞ്ഞ് പോലീസ് അവിടെയെത്തിയെങ്കിലും സർക്കാർ വാഹനമായതിനാൽ പോലീസ് വാഹനത്തിൽ കയറാൻ രാഹുൽ തയ്യാറായില്ല.
രാഹുൽഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സെക്യൂരിറ്റിഗാർഡും അതിൽകയറി ബീച്ച് മറൈൻ ഗ്രൗണ്ടിലെത്തി. അവിടെനിന്ന് കാറിലാണ് പുതിയകടവ് ബീച്ചിലേക്ക് എത്തിയത്.
	
		

      
      



              
              
              




            
Leave a Reply