കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് ലഭിക്കാന്‍ അവകാശമുണ്ട്. ഇപ്പോള്‍ നല്‍കിയ സഹായം അപര്യാപ്തമാണ്. ഉപാധികളില്ലാത്ത വിദേശസഹായം സ്വീകരിക്കാമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ല. പ്രളയത്തിന്റെ കാരണമോ അതിന്റെ ഉത്തരവാദി ആരെന്നോ ഉളള ചര്‍ച്ചകള്‍ക്ക് താനില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. ജനങ്ങളുടെ ദുരിതം നേരിട്ട് മനസിലാക്കാനാണ് തന്റെ സന്ദര്‍ശനം. അവര്‍ വലിയ വേദനയിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന സഹായങ്ങളെല്ലാം കോണ്‍ഗ്രസ് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി കൊച്ചിയില്‍ പറഞ്ഞു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വയനാട് സന്ദര്‍ശനം റദ്ദാക്കിയ രാഹുല്‍ ഇടുക്കിയിലേക്ക് തിരിച്ചു.