തിരുവനന്തപുരത്ത് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഇതിനകം സസ്‌പെൻഷനിലായിരുന്ന രാഹുലിനെതിരെ ഉയർന്ന പരാതികളും രജിസ്റ്റർ ചെയ്ത കേസുകളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി.

രാഹുൽ എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്നും വിഷയത്തിൽ കോൺഗ്രസ് മാതൃകാപരമായ നിലപാട് തന്നെയാണ് കൈക്കൊണ്ടതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. പരാതി ലഭിച്ച ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയതായും, സംസ്ഥാന നേതാക്കളുമായും ഹൈക്കമാൻഡുമായും നടത്തിയ ചര്‍ച്ചകൾക്ക് ശേഷമാണ് രാഹുലിനെ പുറത്താക്കാനുള്ള ഏകകണ്ഠ തീരുമാനമെന്നുമാണ് വിശദീകരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരത്തെ ജില്ലാ സെഷൻസ് കോടതിയാണ് നിരസിച്ചത്. ഇന്നലെ ഒരു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം കോടതി പ്രോസിക്യൂഷനിൽ നിന്ന് ഒരു രേഖ കൂടി ആവശ്യപ്പെട്ടിരുന്നു. എല്ലാ തെളിവുകളും പരിശോധിച്ച ശേഷം, അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി, ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി.