രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പരസ്യത്തില്‍ കാണുന്നപോലെ ഒരിക്കല്‍ ദ്രാവിഡ്ദേഷ്യപ്പെട്ട്കണ്ടിട്ടുണ്ടെന്നാണ് സഹതാരമായിരുന്ന വിരേന്ദര്‍ സേവഗിന്റെ വെളിപ്പെടുത്തല്‍.
സമ്മര്‍ദഘട്ടത്തില്‍ പോലും കൂളായിരിക്കുന്ന ദ്രാവിഡ് ട്രാഫിക് ബ്ലോക്കില്‍ പെട്ടുകിടക്കുമ്പോള്‍ എല്ലാവരോടും കയര്‍ക്കുന്നതായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഐപിഎല്‍ ആദ്യമല്‍സരത്തിനിടെ ഇറങ്ങിയ പരസ്യം അതിവേഗം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ് ഒടുക്കം ഒരു വെളിപ്പെടുത്തല്‍ നടത്തി. ഇതുപോലെ രാഹുല്‍ ഒരിക്കല്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. അതും എം.എസ്.ധോണിയോട്. പാക്കിസ്ഥാന്‍
പര്യടനത്തിനിടെയായിരുന്നു സംഭവമെന്ന സേവാഗ് പറയുന്നു. പരിശീലനത്തിനടെ മോശം ഷോട്ടിലൂടെ ധോണി പുറത്തായതോടെയാണ് ദ്രാവിഡിന് കലികയറിയത്. ഇങ്ങനെയാണോ നിങ്ങള്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് ദ്രാവിഡ് കയര്‍ത്തു. തുടര്‍ന്ന് ദ്രാവിഡ് ഉപയോഗിച്ച് ഇംഗ്ലീഷ് വാക്കുകളില്‍ പകുതിയും തനിക്ക് മനസിലായില്ലെന്നും സേവാഗ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
Leave a Reply