അഭിഷേക് കൃഷ്ണ പി. ആർ

ദുഷ്ടനായ രാജാവിൻ്റെ ഭരണത്തിൽ എല്ലാ ദുഷ്ടതകളും നിറഞ്ഞ ഒരു നാടായിരുന്നു പണ്ടളം . അവിടുത്തെ രാജാവായിരുന്നു എം.ഹ്യും. അയാൾ മഹാക്രൂരനായിരുന്നു. ചെറിയ ഒരു തെറ്റിനു പോലും തൻ്റെ പ്രജകൾ വധശിക്ഷ നൽകാൻ പോലും ഈ രാജാവ് മടിച്ചിരുന്നില്ല. അത്രമാത്രം ദുഷ്ടനായിരുന്നു ഹ്യൂം രാജാവ്. പക്ഷേ, സത്യത്തിൽ ആ രാജ്യം അയാളുടേത് അല്ലായിരുന്നു. മുൻപത്തെ രാജാവായിരുന്ന രാമകൃഷ്ണ വർമ്മ എന്ന രാജാവിൻ്റേതായിരുന്നു ഈ രാജ്യം.

രാമകൃഷ്ണ വർമ്മ രാജൻ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. നാടിൻ്റയും തൻ്റെ പ്രജകളുടെ ക്ഷേമത്തിനും വേണ്ടി എന്തും ചെയ്യുമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അദേഹത്തെ ജനങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനാക്കി. ഇത് രാജാവിൻ്റെ വലം കൈ ആയി നടന്നിരുന്ന മന്ത്രി സിംഹവർമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. രാജാവ് ഇങ്ങനെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി പോയാൽ തനിക്ക് ഇങ്ങനെ തന്നെ ഇരിക്കാനെ സാധിക്കുവെന്ന് സിംഹവർമ്മ ചിന്തിക്കാൻ തുടങ്ങി. രാജാവിനെ എങ്ങനെയെങ്കിലും തീർക്കണമെന്ന് സിംഹവർമ്മ തീരുമാനിച്ചു. അതിനായി അദേഹം അവസരം കാത്തിരുന്നു.

രാമകൃഷ്ണ വർമ്മയുടെ നാടിൻ്റെ അതിർത്തി കടന്നാൽ പിന്നീട് ക്രൂരനായ ഹ്യൂമിൻ്റെ നാടാണ്. ഹ്യൂമിന് രാമകൃഷ്ണ വർമ്മയുടെ നാട് സ്വന്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു ദിവസം രാത്രിയിൽ ഹ്യൂം സിംഹവർമ്മയെ തൻ്റെ രഹസ്യസങ്കേതത്തിൽ കണ്ടുമുട്ടി. തുടർന്ന് സിംഹവർമ്മയും ഹ്യൂമും ചേർന്ന് രാമകൃഷ്ണ വർമ്മയെ കൊല്ലാൻ പദ്ധതി തയാറാക്കി. ഒരു ദിവസം രാത്രിയിൽ രാജാവും സിംഹവർമ്മയും തേരിൽ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ ഹ്യുമിൻ്റെ ആളുകൾ വളഞ്ഞാക്രമിച്ച് രാജാവിനെ വധിച്ചു. രാജാവ് കൊല്ലപ്പെട്ട വിവരം എല്ലാവരും അറിഞ്ഞു. ജനങ്ങൾ കൂടുതലായി വിഷമിക്കാൻ തുടങ്ങി. പക്ഷേ, രാജാവിൻ്റെ ദേഹം എവിടെയാണുള്ളതെന്നാർക്കും അറിയില്ല.

രാജാവ് മരിച്ച രാത്രി ഇയാളുടെ ദേഹം സംസ്ക്കരിക്കട്ടെ എന്ന് സിംഹവർമ്മ ചോദിച്ചു. വേണ്ട എന്ന് ഹ്യൂം പറഞ്ഞു. ഹ്യൂം താൻ മാറ്റിവെച്ചിരുന്ന ബോംബുകൾ രാജാവിൻ്റെ ദേഹത്ത് കെട്ടിവെച്ചു. എന്നിട്ട് രാജാവിനെ അദേഹത്തിൻ്റെ തേരിൽ ഇരുത്തി കൊക്കയിലേയ്ക്ക് തേരുമായി മറിച്ചിട്ടു. രാജാവിൻ്റെ മരണശേഷമാണ് ഹ്യൂമിൻ്റെ ക്രൂരഭരണം ആ രാജ്യത്ത് നടമാടിയത്. നമ്മെ തോൽപ്പിക്കാൻ ആരുമില്ലെന്ന അഹങ്കാരം ഹ്യൂമിൽ നിറഞ്ഞു. എന്നാൽ ജനങ്ങൾ ഈ സമയത്ത് നാടിന് പഴയപോലെ സമാധാനം വേണമെന്ന് ആശിച്ചു. ആ നാട്ടിൽ രാജശേഖർ സുമംഗല ദേവി എന്ന ദമ്പതികൾ ജീവിച്ചിരുന്നു. അവർക്ക് ഭീമരാജ് എന്നൊരു മകനുണ്ടായിരുന്നു. അവൻ മഹാവികൃതിയായിരുന്നു. കൂട്ടുകാരെയൊക്കെ പേടിപ്പിക്കുമായിരുന്നു.

ഭീമിൻ്റെ അച്ഛൻ ഒരു ദിവസം ഭക്ഷണം വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു പോരുമ്പോൾ ഒരു ആൾക്കൂട്ടം അയാൾ കണ്ടു. ഹ്യൂമിൻ്റെ ആളുകൾ ഒരു പാവത്തിനെ തല്ലിച്ചതയ്ക്കുന്നു. ഭീമിൻ്റെ അച്ഛൻ ഇതുകണ്ട് ഹ്യൂമിൻ്റെ ആളുകളോടായി പറഞ്ഞു ഹ്യൂമിൻ്റെ പാദസേവകരെ നിങ്ങൾ എന്തിന് ആ പാവത്തിനെ തല്ലുന്നു. ഇതോടെ ഹ്യൂമിൻ്റെ ആളുകളും ഭീമിൻ്റെ അച്ഛനും യുദ്ധം തുടങ്ങി. ഭീമിൻ്റെ അച്ഛൻ അവരെ തല്ലിച്ചതച്ചു. ഒരാൾ മാത്രം തന്‍റെ തോക്ക് എടുത്ത് അയാളുടെ കാലിലേയ്ക്ക് വെടിവെച്ചു. ഭീമിൻ്റെ അച്ഛൻ രാജശേഖറിനെ വീട്ടിൽ കൊണ്ടുപോയി കിടത്തി. ഇതുകണ്ട ഭീമിന് സങ്കടം സഹിക്കാൻ വയ്യാതായി. അവൻ ഹ്യൂമിൻ്റെ പടയ്ക്ക് നേരെ പാഞ്ഞു. എന്നിട്ടവൻ പറഞ്ഞു. എടാ ഹ്യൂം ധൈര്യമുണ്ടെങ്കിൽ എന്നോട് ഏറ്റുമുട്ടുക. മഠയൻമാരായ ഹ്യൂമിൻ്റെ പാദസേവകർക്ക് ഇതുകേട്ട് ദേഷ്യമായി. അവർ ഭീമിനോട് ഏറ്റുമുട്ടാൻ തുടങ്ങി. പടയാളികൾ ഒന്നൊന്നായി തോറ്റോടി. ഇതുകേട്ട ഹ്യൂമിനും ദേഷ്യം വർദ്ധിച്ചു.

ഭീം വീട്ടിലേയ്ക്ക് തിരിച്ചു പോയി. അമ്മേ ഞാൻ അച്ഛനെ തല്ലിയവരെ നശിപ്പിച്ചു എന്ന് ഭീം പറഞ്ഞു. നീയെന്താണ് മോനെ ഈ ചെയ്തത്. നീ ഇപ്പോൾ ചെയ്തത് കുട്ടികളിയല്ല. പിന്നെ ഞാൻ എന്ത് ചെയ്യാനാ തോൽക്കണമായിരുന്നോ. നാം ഒരിക്കലും തോൽക്കുവാൻ പാടില്ല അമ്മേ. മോൻ നശിപ്പിച്ചത് കളിപ്പാട്ടത്തെ അല്ല ഹ്യൂമിൻ്റെ സൈന്യത്തെയാണ്. അപ്പോൾ ഭീം ചോദിച്ചു. അമ്മേ ഈ ഹ്യൂം ആരാ. അപ്പോൾ അമ്മ പറഞ്ഞു. അതാണ് ഇവിടുത്തെ രാജാവ്. പക്ഷേ, വെറും രാജാവ് അല്ല ക്രൂരനാണയാൾ. അവൻ നമ്മുടെ നാട്ടിലെ രാക്ഷസനാണ്. നീ ആറു വയസ്സ് പ്രായമായപ്പോൾ രാമകൃഷ്ണ വർമ്മ ആയിരുന്നു ഇവിടുത്തെ രാജാവ്. അദേഹം നല്ലവനായിരുന്നു. അദേഹം ജനങ്ങളുടെ സങ്കടമറിഞ്ഞു പ്രവർത്തിക്കുമായിരുന്നു. ആ നല്ല രാജാവ് മരിച്ചതോടെ ഈ നാട്ടിലെ സന്തോഷവും സമാധാനവും സൗഹൃദവും സ്നേഹവുമൊക്കെ നഷ്ടപ്പെട്ടു. പിന്നീട് ശത്രുതയും വഞ്ചനയും വെറുപ്പും കൂടി. ഇയാൾ നമ്മുടെ നാടിനെ നശിപ്പിക്കും മോനെ. ഇവനെ അനുസരിച്ച് നടക്കാനാണോ അമ്മേ നമ്മൾ ജീവിക്കുന്നത്. അതെ, മോനെ നമുക്കൊന്നും ചെയ്യാനാവില്ല. മോനെ നാം ഇവനെ പേടിച്ചു ജീവിക്കണം. അവനെ അനുസരിച്ചില്ലെങ്കിൽ ദുഷ്ടനായ ഹ്യൂം നമ്മെ വധിക്കും. അപ്പോ എന്നെ വധിക്കുമോ ? ആം അത് കാണാൻ എനിക്ക് സാധിക്കില്ല മോനെ . നീ ഇന്നാട്ടിൽ നിന്ന് രക്ഷപെടുക. ഇന്ന് രാത്രി ഒരു കപ്പൽ വരും അതിൽ നിന്നെ ഞാൻ കയറ്റി വിടാം . അപ്പോൾ അമ്മയും അച്ഛനും. ഭീ ചോദിച്ചു. ഞങ്ങളെകുറിച്ച് നീ ഒന്നും ഓർക്കരുത്. നിനക്ക് എന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ നിനക്ക് കത്ത് അയയ്ക്കാം. ഭീമിനെ അവൻ്റെ അമ്മ കപ്പലിൽ കയറ്റി വിട്ടു.

ഹ്യൂം ദേഷ്യത്തിൽ ഭീമിനെ കൊല്ലാൻ ഉത്തരവിട്ടു. ഈ വിവരം സിംഹവർമ്മ വിളംബരം ചെയ്തു. ഭീം എന്ന കുട്ടിയെ ഇവിടെ കണ്ടാൽ ഞങ്ങളെ അറിയിക്കുക. പക്ഷേ, ആ നാട്ടിൽ ഭീം ഇല്ലായിരുന്നു. ഇതറിഞ്ഞ സിംഹവർമ്മ ഹ്യൂമിൻ്റെ അടുത്തേയ്ക്ക് പോയി. രാജൻ…ഭീം ഈ നാട്ടിൽ എവിടെയും ഇല്ല. ദേഷ്യം വന്ന ഹ്യും സിംഹവർമ്മയെ വധിച്ചു. കപ്പലിൽ കയറി 4 ദിവസം കഴിഞ്ഞ് ഭീം മഞ്ഞ് മൂടിയ ഒരു നാട്ടിലെത്തി. അവിടുത്തെ ജനങ്ങൾ കമ്പിളി വസ്ത്രമാണ് ധരിച്ചിരുന്നത്. അവന് തണുപ്പ് സഹിക്കാൻ കഴിഞ്ഞില്ല. വല്ലാതെ തണുക്കുന്നു. അപ്പോൾ അവൻ ഒരു സുന്ദരി പെണ്ണിനെ കണ്ടു. ഏ കുട്ടി ഈ വസ്ത്രം എവിടുന്നാ . ദാ അവിടുന്നാ അവൾ അവനെ അവിടെ എത്തിച്ചു. ആ വസ്ത്രങ്ങൾ കിട്ടുന്നത് ഒരു ഗുഹയിൽ നിന്നായിരുന്നു. അവിടെ ഒരു പ്രായമുള്ള അപ്പൂപ്പൻ തുന്നിയുണ്ടാക്കുന്നതാണ്. ആ അപ്പൂപ്പനു കൂട്ടയി നിൽക്കുന്ന പെണ്ണ് ആയിരുന്നു അത്. ഹ്യൂം ഭീമിനെ കണ്ടുപിടിക്കാനായി കുറെ പേരെ നാലു ദിശയിലുള്ള നാടുകളിലേയ്ക്ക് അയച്ചു. വർഷം പിന്നിട്ടു ഭീം വളർന്നു. ആ പെൺകുട്ടിയും വളർന്നു. എന്നിട്ടും ഹ്യൂമിൻ്റെ ആളുകൾക്ക് ഭീമിനെ കണ്ടെത്താനായില്ല. ഹ്യൂമിന് ഭീമിനോടുള്ള ദേഷ്യം കൂടി. ഭീമും പെണ്ണും വയസ്സനും നല്ല നല്ല വസ്ത്രങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അവർക്ക് കൂടുതൽ പണം കിട്ടി തുടങ്ങി. ഒരു ദിവസം ഭീം പെൺകുട്ടിയോട് ചോദിച്ചു . നിൻ്റെ പെരെന്താ ?. അവൾ ഭയന്നുകൊണ്ട് പറഞ്ഞു ഷഹ് നാ. അവളുടെ ഭയം കണ്ടപ്പോൾ അവന് സംശയം തോന്നി. അവൾ വിയർക്കുന്നത് അവൻ കണ്ടു. അവൻ ദേഷ്യത്തിൽ ചോദിച്ചു സത്യം പറ നീ ആരാണ്. എന്നിട്ട് അവൻ അവിടെ ഇരുന്ന മഴു കൈയ്യിലെടുത്തു. അവൾ പറഞ്ഞു. വസുന്തര രാമകൃഷ്ണ വർമ്മയുടെ മകൾ ആണ് ഞാൻ. ആ സുന്ദരിയായ പെൺകുട്ടി പറഞ്ഞു. അവൻ കോടാലി നിലത്തിട്ടു. എന്നിട്ട് തൻ്റെ അമ്മ പറഞ്ഞത് ഓർത്തു. നിനക്ക് 6 വയസ്സ് ആയപ്പോൾ രാമകൃഷ്ണ വർമ്മ ആയിരുന്നു ഇവിടുത്തെ രാജാവ് എന്ന്. നീ രാജാവിൻ്റെ മകളാണോ ? അതെ, അവൾ പറഞ്ഞു. പിന്നെ രാജാവ് മരിച്ചതിനു ശേഷം ഹ്യൂം എങ്ങനെ രാജാവായി. കാരണം, അന്ന് രാത്രി ഞാൻ കൂട്ടുകാരൊത്ത് കളിക്കുക ആയിരുന്നു. എന്നീട്ട് സന്തോഷത്തോടെ എൻ്റെ അച്ഛനെ കാണാൻ പോയപ്പോഴാണ് അതിനു മുൻപ് ഒരു ശബ്ദം കേട്ടത്. ഞാൻ എന്താണെന്നറിയാൻ അവിടുത്തെ മരച്ചുവട്ടിലിനു പിറകിൽ നിൽക്കുമ്പോഴാണ് എൻ്റെ അച്ഛ്നെ അദേഹത്തിൻ്റെ തേരിൽ ഇരുത്തി അദേഹത്തിൻ്റെ ശരീരം കൊക്കയിലേയ്ക്ക് തള്ളിയിട്ടു. ആരും അത് അറിയാതിരിക്കാൻ അദേഹത്തിൻ്റെ ദേഹത്ത് എന്തോ ഇട്ട് പൊട്ടിച്ചു. ആന്ന് ഒരു ദീപാവലി ആയിരുന്നു. അതുകൊണ്ട് ആളുകൾ പടക്കം പൊട്ടിച്ചതാണെന്നെ തോന്നു. ആരാ അത് ചെയ്തത് . നിങ്ങൾ പറയുന്ന ആ ക്രൂരനായ രാജാവ് ഹ്യൂം. കൂടെ അച്ഛൻ്റെ സഹായി ആയിരുന്ന സിംഹവർമ്മയും . അയാൾ ചതിയനായിരുന്നോ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതെ, ഭീം … ഹ്യൂമിൻ്റെ ആളുകൾക്ക് ഭീമിനെ കിട്ടിയില്ല. ഇനി നമ്മൾ എന്ത് ചെയ്യും ഒരാൾ പറഞ്ഞു. ഹ്യൂം പറഞ്ഞു ഭിമിൻ്റെ കുടുംബത്തെ ഇവിടെ എവിടെയെങ്കിലും കണ്ടാൽ അവരെ പിടികൂടുക. വൈകാതെ ഭീമിൻ്റെ അച്ഛനെയും അമ്മയെയും ഹ്യൂമിൻ്റെ പടയാളികൾ ജയിലിലിട്ടു. അമ്മ ജയിലിൽ ഇരുന്ന ഒരു പേപ്പർ എടുത്ത് ഭീമിനു കത്തെഴുതാൻ തുടങ്ങി. എന്നിട്ട് ഒരു പരുന്തിൻ്റെ കാലിൽ കത്ത് കെട്ടി വെച്ചു. വൈകാതെ ആ കത്ത് ഭീമിനു കിട്ടി. ആ കത്തിൽ ഇങ്ങനെ ആയിരുന്നു. മോനെ ഭീം ഈ ഇനി ഇവിടെയ്ക്ക് ഒരിക്കലും വരാൻ പാടില്ല. കാരണം നിനക്ക് ഞങ്ങളെ ഇനി ഒരിക്കലും കാണാനാവില്ല. ഇന്ന് ഹ്യും ഞങ്ങളേ വധിക്കും. അതുകൊണ്ട് ദയവായി നീ ഇവിടെ എത്തരുത്. ഇതറിഞ്ഞ ഭീമിന് കലി കൂടി. ഇല്ല അമ്മേ ഞാൻ വരും. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ ഹ്യൂം. ഇതിനൊരു തീരുമാനം കണ്ടിട്ടേ ജനിച്ച മണ്ണിൽ നിന്ന് ഈ ഭീം വിടപറയു.

ഭീം തൻ്റെ ആയുധങ്ങളുമായി കപ്പലിൽ കയറി. നിൽക്കു. വസുന്തര പറഞ്ഞു. ഞാനും വരുന്നു. തീരുവാണെൽ ഒരുമിച്ച് തീരാം. വേണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാം വസുന്തര. കപ്പൽ നീങ്ങാൻ തുടങ്ങി. 4 ദിവസം കഴിഞ്ഞു. ഭീം നാട്ടിലെത്തി . ഭീം നാട്ടിൽ കെട്ടിയിട്ടിരുന്ന കുതിരയെ അഴിച്ച് അതിൻ്റെ പുറത്തു കയറി ഹ്യൂമിനു നേരെ പാഞ്ഞു. ഭീം ദേഹത്ത് കയറു കെട്ടി എടുത്തു ചാടി. ഭീം തൻ്റെ കൈയ്യിലിരുന്ന മഴും ഹ്യൂമിൻ്റെ പടയ്ക്ക് നേരെ വലിച്ചെറിഞ്ഞു. ഭീം തൻ്റെ കൈയ്യിലിരുന്ന അമ്പുകൾ തൊടുത്തുവിട്ടു. ഭീമിൻ്റെ അസ്ത്രങ്ങൾ ഏറ്റവർ വീഴാൻ തുടങ്ങി. ബഹളം കേട്ട ഹ്യും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ താഴേയ്ക്ക് നോക്കി. ഭീം കൊട്ടാരത്തിൽ കടന്ന് ഹ്യുമിൻ്റെ പടയാളികളുമായി ഏറ്റുമുട്ടാൻ തുടങ്ങി. ഹ്യും കേൾക്കെ ഉച്ചത്തിൽ അലറി അല്ലയോ ഹ്യും നീ എന്നെ അല്ലെ കത്തിരുന്നത്. ഹ്യുമിൻ്റെ അറയിൽ മറ്റു പടയാളികളും വന്നു. എന്നിട്ട് ഭീമിനെ ചങ്ങലയി ബന്ധിതനാക്കി.

ഹ്യും ഭീമിനെ വധിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്തു. ഭിം പേടിയില്ലാതെ മുന്നോട്ട് നടന്നു. ഭിം ഹ്യുമിനോടായി പറഞ്ഞു . ഞാൻ തോറ്റെന്ന് നീ കരുതേണ്ട. എന്നെ തീർക്കും മുൻപ് നീ ചിന്തിക്കുക. എന്നെ തീർത്താൻ ജനം വെറുതെ ഇരിക്കുമോയെന്ന്. അപ്പോൾ ഒരു ശബ്ദം തടവറയിൽ നിന്നു കേട്ടു നീ വിഷമിക്കേണ്ട ഞാൻ സിംഹവർമ്മയുടെ സഹോദരൻ ആണ്. അയാൾ ഭീമിൻ്റെ കൈയ്യിലെ കെട്ട് അഴിച്ചു. ഭീമിനു ഒരാൾ തോക്ക് എടുത്ത് കൊടുത്തു. ചെയ്ത പാപങ്ങളിൽ ആർക്കെങ്കിൽ കരുണ തോന്നിയാൽ നീ രക്ഷപെടും. ഹ്യൂമിനെ ഭീം വെടിവെച്ച് വീഴ്ത്തി. അതോടെ ദുഷ്ടനായ രാജാവിൻ്റെ ശല്യവും തീർന്നു, വാളെടുക്കുന്നവൻ വളാലെ..

 

അഭിഷേക് കൃഷ്ണ പി. ആർ  : സുശീല നിലയം , തെക്കൻകോട് തോട്ടുങ്കൽ പീടിക , മുവാറ്റുപുഴ . മൂവാറ്റുപുഴ എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്ക്കുളിലെ 8 ആം ക്ലാസ്സ് വിദ്യാർത്ഥിയാണ് .