ഒരു കാലത്ത് മിമിക്രി വേദികളിലൂടെയും സിനിമയിലൂടെയും ആരാധകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രാജീവ് കളമശ്ശേരി. മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയെ അണുവിട തെറ്റാതെ അനുകരിക്കാനുള്ള കഴിവാണ് രാജീവിന്റെ പ്രശസ്തനാക്കിയത്.

എകെ ആന്റണിക്ക് പുറമേ വെള്ളാപ്പള്ളി നടേശന്‍, ഒ രാജഗോപാല്‍, കെ ആര്‍ ഗൗരിയമ്മ, തുടങ്ങി നിരവധി താരങ്ങളെ അവതരിപ്പിച്ചിരുന്ന താരമാണ് രാജീവ്.

നാടക വേദിയില്‍ നിന്ന് കലാജീവിതം ആരംഭിച്ച രാജീവ് 12-ാമത്തെ വയസില്‍ തുടങ്ങിയതാണ് ഈ കരിയര്‍. നിരവധി മിമിക്രി വേദികളില്‍ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുള്ള താരം ഇരുപത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം അതിജീവനത്തിന്റേതാണ്.

രണ്ട് തവണ ഹൃദയ സ്തംഭനവും പക്ഷാഘാതവും വന്നതോടെ ഓര്‍മ്മശക്തി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെ തന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങള്‍ താരം തന്നെ തുറന്ന് പറയുകയാണിപ്പോള്‍.

വര്‍ഷങ്ങളോളം കലാലോകത്ത് തിളങ്ങി നിന്ന താരം ഇപ്പോള്‍ നിരവധി പരീക്ഷണങ്ങളിലൂടെ കടന്ന് പോവുകയാണ്. കുറച്ചു കാലം മുമ്പ് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു രാജീവിന്റെ ജീവിതത്തിലെ ദുരവസ്ഥ മലയാളികള്‍ അറിഞ്ഞത്.

ആ അഭിമുഖത്തില്‍ രാജീവ് കളമശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഒരിക്കല്‍ ഒരു ചടങ്ങിനെത്താനുള്ള തിടുക്കത്തില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടിയില്‍ കാലുടക്കി വീണ് മൂന്ന് ദിവസത്തോളം ആശുപത്രിയിലായി.

അതില്‍ നിന്നും എളുപ്പത്തില്‍ സുഖം പ്രാപിച്ചു എങ്കിലും സ്വന്തമായി ഇറക്കാന്‍ വച്ചൊരു ഷോ മൂന്നോളം എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തിട്ടും മുടങ്ങിയതോടെ കടബാധ്യതയായി മാറി. എന്നാലും തട്ടിയും മുട്ടിയും മുന്നോട്ട് പോയി. അതിനിടയിലാണ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആ ബന്ധത്തിലുണ്ടായ മൂന്ന് മക്കളെയും നോക്കിയത് രാജീവിന്റെ ഉമ്മയായിരുന്നു. അതിനിടെ ഉമ്മ കാന്‍സര്‍ രോഗിയായി. പിന്നീട് വീട് പണയം വച്ച് സഹോദരിയുടെയും സഹോദരന്റെയും വീടുകളിലായിരുന്നു താമസം.

അങ്ങനെ പോവുന്നതിന് ഇടയില്‍ വീണ്ടും ചെറിയ ഷോകളും വര്‍ക്കുമൊക്കെ കിട്ടി തുടങ്ങി. ജീവിതം തട്ടിയും മുട്ടിയും മുന്നോട്ട് പോവുന്നതിന് ഇടയിലാണ് രണ്ടാം വിവാഹം.

അതിലൊരു മകളുമുണ്ടായി എല്ലാമൊന്ന് ശാന്തമായി വരുന്നതിന് ഇടയിലാണ് താരത്തിന് അടുത്ത പരീക്ഷണം ജീവിതത്തില്‍ ഉണ്ടാകുന്നത്.

2019 ജൂലൈയില്‍ വന്നൊരു കൈവേദന പരിശോധിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് രണ്ട് തവണ ഹാര്‍ട്ട് അറ്റാക്ക് വന്നു എന്നറിയുന്നത്.

ആ ഹൃദയ സ്തംഭനമായിരുന്നു പിന്നീട് ജീവിതത്തെ കീഴ്‌മേല്‍ മറിച്ചത്. ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തി അടുത്ത ദിവസം കുളിമുറിയില്‍ തലയടിച്ച് വീണു.

അന്നേരമാണ് പക്ഷാഘാതമാണെന്ന് അറിയുന്നത്. സ്വന്തം കുട്ടികളുടെയും വീട്ടുകാരുടെയും പേര് പോലും മറക്കുന്ന അവസ്ഥയിലെത്തി. അവിടെ നിന്നുമാണ് ജീവിതത്തിലേക്ക് തിരിച്ച് വന്ന് തുടങ്ങിയതെന്ന് രാജീവ് പറയുന്നു.

ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതോടെ അതിലുണ്ടായ മൂന്ന് മക്കളെയും രണ്ടാം ഭാര്യ സൈനബയാണ് നോക്കുന്നത്. സഅടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചികിത്സ മുമ്പോട്ടു പോകുന്നത്. ഓര്‍മ തിരികെക്കൊണ്ടു വരാനുള്ള പരിശീലനത്തിലാണ് രാജീവ് ഇപ്പോള്‍.