അന്നത്തെ സംഭവത്തിന്റെ പേരിൽ അവർ എന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി; ഇത്തരം സാഹചര്യങ്ങളാണ് ആളുകളെ ആത്മഹത്യയില്‍ എത്തിക്കുന്നത് ‘-രജിത് കുമാര്‍

അന്നത്തെ സംഭവത്തിന്റെ പേരിൽ അവർ എന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി;  ഇത്തരം സാഹചര്യങ്ങളാണ് ആളുകളെ ആത്മഹത്യയില്‍ എത്തിക്കുന്നത് ‘-രജിത് കുമാര്‍
September 21 13:38 2020 Print This Article

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥികളില്‍ കാണികളില്‍ ഏറ്റവും കൗതുകമുണര്‍ത്തിയ എന്‍ട്രിയായിരുന്നു രജിത് കുമാറിന്റേത്. എന്നാല്‍ ബിഗ് ബോസില്‍നിന്ന് പുറത്തു വന്ന രജിത്ത് കുമാറിനെ സ്വീകരിക്കാന്‍ കൊറോണ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ മറികടന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ജനം തടിച്ചു കൂടിയിരുന്നു.

ഈ സംഭവത്തില്‍ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ രജിത്ത് കുമാര്‍. ‘ആ വിഷയത്തില്‍ എന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളത്. ഞാന്‍ ബിഗ്‌ബോസില്‍നിന്ന് തിരിച്ച് വരികയായിരുന്നല്ലോ. അവിടെ തടിച്ചുകൂടിയ ആളുകളുടെ ഉത്തരവാദിത്വം എങ്ങനെയാണ് എന്റെ പേരിലാവുന്നത്.’ രജിത് കുമാര്‍ പറയുന്നു.

മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ പോലീസിന് അത് മനസിലായിരുന്നുവെന്നും. അവര്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാത്രമാണ് എനിക്കെതിരെ കേസ് എടുത്തത്. രജിത് കുമാര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രജിത് കുമാര്‍ പ്രതികരിച്ചത്.

സംഭവത്തെ തുടര്‍ന്ന് പോലീസ് തന്റെ പാസ്‌പോര്‍ട്ട് വാങ്ങിവെച്ചുവെന്നും. ഇപ്പോള്‍ അത് റദ്ദാക്കപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഇപ്പോള്‍ ഞാന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്ത മനുഷ്യനാണെന്നും രജിത് കുമാര്‍. ഇത്തരം അവസ്ഥകള്‍ ആളുകളെ ആത്മഹത്യ ചെയ്യാന്‍ പ്രരിപ്പിക്കുമെന്നും രജിത് കുമാര്‍ പറയുന്നു.

രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതും നീണ്ടൊരു കൂവലിന്റെ രൂപത്തില്‍. ശ്രീശങ്കര കോളെജിലെ ബോട്ടണി ലക്ചറര്‍ ആയിരുന്നു രജിത് കുമാര്‍ അന്ന്. ആര്യ എന്ന ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു അന്നത്തെ കൂവല്‍ പ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത്കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപിച്ചായിരുന്നു കൂവല്‍. ആ പ്രതിഷേധം ആര്യയ്ക്ക് കൈയടികള്‍ നേടിക്കൊടുത്തു. രജിത്കുമാറിന് തുടര്‍ച്ചയായി പ്രഭാഷണങ്ങള്‍ക്കുള്ള അവസരങ്ങളും. ഇത്തരത്തില്‍ രജിത് കുമാറിന്റെ പല പ്രസ്താവനകളും വിവാദം സൃഷ്ടിച്ചിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles