രാജ്യസഭാ ഉപതെരഞ്ഞെടു പ്പിൽ കേരളാ കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 140 വോട്ടുകളിൽ ആകെ പോൾ ചെയ്ത 137 വോട്ടിൽ 96 വോട്ടുകൾ ജോസ് കെ മാണിക്ക് ലഭിച്ചു.

യുഡിഎഫിന് 40 വോട്ടുകളാണ് ലഭിച്ചത്. ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സിലെ ശൂരനാട് രാജശേഖരനുമാണ് മത്സരിച്ചത്.

2024 ജൂലൈ വരെയാണ് രാജ്യസഭാ അംഗത്തിന് ഇനി ലഭിക്കുന്ന കാലാവധി. ജോസ് കെമാണിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ്സ് എം ഇടതു മുന്നണി പ്രവേശനം നടത്തിയതോടെയാണ് യുഡിഎഫ് പിന്തുണയോടെ വിജയിച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണി രാജി വെച്ചത്.