വ്യക്തി ജീവിതത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞും താരങ്ങള്‍ എത്താറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയവരില്‍ പലരും പലതരത്തിലുള്ള അവസ്ഥകളെ അതിജീവിച്ചവരാണ്. രോഗാവസ്ഥയെക്കുറിച്ചും ഡിപ്രഷനിലൂടെ കടന്നുപോയതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരങ്ങള്‍ എത്താറുണ്ട്. സംവിധായകനും നടനുമായ രാകേഷ് റോഷനാണ് ഇപ്പോള്‍ തന്റെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിട്ടുള്ളത്. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ക്യാന്‍സറിനെ നേരിടുന്നതിനിടയില്‍ കടന്നുപോയ ഭീകര അവസ്ഥയെക്കുറിച്ചായിരുന്നു രാകേഷ് റോഷന്‍ തുറന്നുപറഞ്ഞത്. കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം അസുഖാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്. സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച കാര്യമായിരുന്നു ഇത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. നാക്ക് മുറിച്ച് മാറ്റേണ്ടി വരുമോയെന്ന ആശങ്കയായിരുന്നു ആ സമയത്ത് തന്നെ അലട്ടിയിരുന്നതെന്ന് അദ്ദേഹം പറയുന്നു.
കാന്‍സറിനെ അതിജീവിച്ചവരില്‍ പലരും അതിഭീകരമായ അവസ്ഥകളിലൂടെയാണ് കടന്നുപോവാറുള്ളത്. തളരാതെ പോരാടിയവരില്‍ പലരും പിന്നീട് അതേക്കുറിച്ച് തുറന്നുപറയാറുമുണ്ട്. എന്റെ നാക്ക് മുറിച്ച് കളയുകയോ ഒട്ടിക്കുകയോ വേണ്ടി വരുമെന്നറിഞ്ഞപ്പോഴായിരുന്നു തനിക്ക് ഭയം തോന്നിയതെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്യാനാവില്ലെന്ന് അപ്പോള്‍ തന്നെ തീര്‍ത്ത് പറഞ്ഞിരുന്നു. കാന്‍സര്‍ വരാവുന്ന മോശം സ്ഥലങ്ങളിലൊന്നാണ് നാവ്. നാവിനാണ് അസുഖം ബാധിച്ചതെങ്കില്‍ കഴിക്കുന്ന ഭക്ഷണങ്ങളുടെ സ്വാദ് പോലും തിരിച്ചറിയാനാവില്ല.
വെള്ളമോ ചായയോ കോഫിയോ കുടിക്കാന്‍ പോലുമാവില്ല. മൂന്ന് മാസങ്ങളോളാണ് താന്‍ അത്തരമൊരു അവസ്ഥയെ അതിജീവിച്ചതെന്ന് രാകേഷ് റോഷന്‍ പറയുന്നു. 10 കിലോ ഭാരമാണ് ആ സമയത്ത് കുറഞ്ഞത്. 3 കിലോ ഇപ്പോള്‍ തിരിച്ചുപിടിച്ചു. ക്യാന്‍സര്‍ ട്രീറ്റ്‌മെന്റിനെ തുടര്‍ന്ന് തളര്‍ന്ന തന്റെ അവസ്ഥ ഇപ്പോള്‍ ഭേദപ്പെട്ട് വരികയാണെന്നും അദ്ദേഹം പറയുന്നു. ദിവസത്തില്‍ ഒന്നര മണിക്കൂര്‍ ഇപ്പോള്‍ ചെലവഴിക്കുന്നത് ജിമ്മിലാണ്. പേഴ്‌സണല്‍ ട്രെയിനര്‍ വീട്ടിലേക്ക് വരുന്നുണ്ട്.
താന്‍ അസുഖബാധിതനായിരുന്ന സമയത്ത് വീട്ടിലുള്ളവരുടെ കാര്യവും മോശമായിരുന്നു. ഭാര്യയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. മകളായ സുനൈനയ്ക്കും അസുഖം ബാധിച്ചിരുന്നു. ആ സമയത്താണ് ഹൃത്വിക്കിന് ബ്രെയിന്‍ സര്‍ജറി നടത്തിയത്. ആരോടും പരാതി പറയാതെ ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറയുന്നു.
Leave a Reply