ചാനല്‍ പരിപാടിക്കിടെ രഞ്ജിനി ഹരിദാസും രേഖ മോഹനും തമ്മില്‍ അടിപിടി .ഒരു മലയാളം ചാനലില്‍ സംരംക്ഷണം ചെയ്യുന്ന  റണ്‍ ബേബി റണ്‍ എന്ന പരിപാടിക്ക് ഇടയില്‍ ആണ് സംഭവം . രഞ്ജിനി ഹരിദാസാണ് പരിപാടിയുടെ അവതാരിക. പരസ്പരം എന്ന സീരിയലില്‍ പദ്മാവതിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന രേഖ രതീഷ് അതിഥിയായെത്തിയപ്പോഴാണ് സംഭവം.
പരിപാടിക്കിടെ താന്‍ സീരിയല്‍ കാണാറില്ലെന്ന് പറഞ്ഞ് രഞ്ജിനി, സീരിയല്‍ താരങ്ങളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഇതോടെ രേഖ രോക്ഷം കൊള്ളുകയായിരുന്നു. ഇരുവരും തമ്മില്‍ വലിയ വാക്കുതര്‍ക്കമായി. നിങ്ങള്‍ എന്തിനാണ് വിളിച്ചുവരുത്തി അപമാനിക്കുന്നതെന്ന് രേഖ ചോദിക്കുകയും ചെയ്തത്രേ. ഞായറാഴ്ച രാത്രി എട്ട് മണിയ്ക്ക് സംപ്രക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ കാണിച്ചു തുടങ്ങിയത് .അതിലാണ് ഇരുവരും വഴക്ക് കൂടുന്നത് കാണിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ഇതെല്ലാം ചാനലിന്റെ തട്ടിപ്പാണെന്നും റേറ്റിംഗ് കൂട്ടാനുള്ള സൂത്രപ്പണിയാണെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പൊതുവികാരം. മുമ്പും ഇത്തരത്തില്‍ റിയാലിറ്റി ഷോയിലെ വിവാദസംഭവങ്ങള്‍ ചാനലുകള്‍ റേറ്റിംഗിനായി കാണിച്ചിട്ടുണ്ട്. എന്തായാലും പരിപാടി സംപ്രേക്ഷണം ചെയ്യുന്ന ഞായറാഴ്ച്ച വരെ സത്യമറിയാന്‍ കാത്തിരിക്കേണ്ടിവരും. വീഡിയോ കണ്ടുനോക്കൂ.