ആരാണ് ട്രാന്‍സ്ജെന്റെഴ്സ് ? അവർ എങ്ങനെ ജീവിക്കുന്നു ? അവരുടെ രീതികൾ എന്തൊക്കെയാണ്,അവർ വിശ്വസിക്കുന്നത് എന്തിനെയാണ്? അതെ പോലെ അവരുടെ ലിംഗം മുറിക്കുന്നത് എങ്ങനെയാണ് ?

സോഷ്യൽ മീഡിയയിൽ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ് കൂടിയാണ് രഞ്ജു രഞ്ജിമാർ .

ഒരാൾക്ക് ഹിജഡ സമൂഹത്തിൽ ചുമ്മാ പോയി ചേരാൻ പറ്റില്ല .. ഹിജഡ സമൂഹം ശക്തമായ വിശ്വാസ നടപടിക്രമങ്ങൾ പാലിക്കുന്നവരണാണ്… ഗുരു ശിഷ്യബന്ധമാണ് ഹിജഡാ സമ്പ്രദായത്തിലെ ഏറ്റവും വലിയ പോയിന്റ് .. പുതിയൊരാൾക്ക് ഹിജഡ സമൂഹത്തിലേക്ക്ക്ക് ചെല്ലാൻ അവിടെ എത്തി ഒരു ഗുരുവിന്റെ ശിഷ്യ (ചേല) ആകാൻ തയ്യാറാണെന്ന് അറിയിക്കണം .. തുടർന്ന് ഹിജഡകളുടെ ജമാഅത്ത് കൂടി .. ശിഷ്യയിൽ നിന്നും ദക്ഷിണ പണം വാങ്ങി ഗുരു അവളെ സ്വീകരിക്കുന്നു .. ഹിജഡ സമൂഹത്തിലെ ആരാധനകൾ ,ആചാരങ്ങൾ, വാക്കുകൾ എല്ലാം ഹിന്ദു – മുസ്ലീം സംസ്ക്കാരങ്ങൾ ഇടകലർന്നതാണ് .. ഈ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കാൻ ഏറ്റവും മുതിർന്ന ഒരു ഗുരു ഉണ്ടായിരിക്കും .. ഗുരുവിനെ സ്വീകരിച്ചു കഴിഞ്ഞാൽ തോന്നിയപോലെ നടക്കാൻ പറ്റില്ല ..

1 വർഷം ഗുരു ഭവനത്തിൽ താമസിക്കണം .. സത് ലം എന്നാണ് ഗുരുവിന്റെ വീട് പറയുക .. ഒരു വർഷം ഗുരുവിന്റെ കീഴിൽ വീട്ടിൽ കഴിഞ്ഞ് ഹിജഡ കൾച്ചർ പഠിക്കണം .. യാചിച്ചോ ,പാട്ടു പാടിയോ ,ബതായി ( ഹിജഡകൾ കുട്ടികൾ ഉണ്ടാകുമ്പോൾ ,വീടുമാറ്റം ,പുതിയ ഷോപ്പിന്റെ ഉത്ഘാടനം എന്നിവയ്ക്ക് അനുഗ്രഹം കൊടുക്കാനായി എത്തുന്നത് ) എടുത്തോ ,സെക്സ് വർക്ക് ചെയ്തോ ഒരു വീതം ഗുരുവിനും കൊടുക്കണം ..പൊതുവേ ഹിജഡകൾ എല്ലാം അടിച്ചു പൊളിച്ചു കളയും …ഗുരുവും ശിഷ്യയും അമ്മയും മകളും തന്നെയാണ് ..ചിലർ മകളുടെ കാശ് സേവ് ചെയ്ത് അവൾക്ക് തന്നെ കൊടുക്കുന്നു .. ചില ഹിജഡ ഗുരുക്കൾ സ്വന്തം ശിഷ്യകൾ സമ്പാദിക്കുന്ന കാശ് കൊണ്ട് വലിയ ആർഭാടത്തിൽ ജീവിക്കുന്നു .. ചിലർ ശിഷ്യകളെ ബുദ്ധിമുട്ടിക്കില്ല .ചിലർ കർശനക്കാരികളുമാണ് .. ഒരു വർഷം കഴിഞ്ഞാൽ പിന്നെ ശിഷ്യക്ക് അവിടം വിട്ടു പോകാം .വേറേ ഗുരുവിനെ സ്വീകരിക്കാം .. അല്ലെങ്കിൽ സ്വതന്ത്രയായി ജീവിക്കാം ..പതുക്കെ അവളും ഒരു ഗുരുവായി ശിഷ്യകളെ സ്വീകരിക്കാൻ തുടങ്ങും .ഗുരുവിനെ അമ്മ എന്ന് തന്നെയാണ് വിളിക്കുക .മുതിർന്ന ഗുരുക്കൻമാരേ കണ്ടാൽ ജൂനിയേഴ്സ് നമസ്ക്കാരം പറയണം .. പാമ്പടുതി പറയുക എന്ന് പറയും” പാമ്പടുതി അമ്മാ ” ” ജിയോ ബേട്ടാ ” എന്ന് മുതിർന്നവർ അനുഗ്രഹിക്കും ..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇനി ഷണ്ഡീകരണം വേണമെന്നുള്ളവർക്ക് അതിലേയ്ക്ക് കടക്കാം ..ലിംഗം മുറിച്ചു മാറ്റുന്ന കർമ്മം .. ശരീരം പുരുഷന്റേതു തന്നെയാണല്ലോ .അത് മാറ്റി നിർവ്വാണം (ലിംഗം മുറിച്ചു മാറ്റി ) ചെയ്യുന്ന ഹിജഡകളെ എല്ലാരും ബഹുമാനത്തോടെ നോക്കിക്കാണുന്നു .. മിക്കവാറും ആളുകൾ അതിന് തയ്യാറാകുന്നുണ്ട് .. ഇനി പെൺവേഷം കെട്ടാൻ തയ്യാറാകാത്ത ബോട്ടം ഗേയ്സ് ഹിജഡകളുടെ കൂടെ കഴിയാറുണ്ട് .. ഹിജഡകൾ മകനായി ദത്തെടുക്കുന്ന കോത്തി പയ്യൻമാർ .. ഹിജഡയ്ക്ക് മകനേയോ മകളേയോ ഒക്കെ ദത്തെടുക്കാൻ പറ്റും .. സ്ട്രെയ്റ്റ് ആയ ആൺകുട്ടികളെ മകൻ ആയി സ്വീകരിക്കുന്ന ഹിജഢകൾ ഉണ്ട് .. പെൺകുട്ടികളെ വളർത്തി വിവാഹം കഴിച്ചു വിടുന്നവർ ഉണ്ട് .. കുടുംബബന്ധങ്ങൾ എല്ലാം ഹിജഡ സമൂഹത്തിലുണ്ട് .പക്ഷേ എല്ലാം ദത്തെടുത്ത ആളുകൾ ആയിരിക്കും .. നമുക്കൊക്കെ സ്വന്തം ചോര അല്ലാത്തവർ എല്ലാം വേസ്റ്റ് ..40 ദിവസത്തേ വ്രതത്തിന് ശേഷമാണ് ലിംഗം മുറിക്കൽ .. ആ സമയത്ത് അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കും .. സെക്സിൽ അതി വിദഗ്ദ്ധയായ ഒരു ഹിജഡ കൂടെക്കാണും ..പുരുഷ ലൈംഗിക അവയവം നഷ്ടപ്പെടാൻ പോകുന്നു .. അതിന്റെ സുഖവും പോകും .. അതിന് മുൻപ് ഈ ഹിജഡ പുരുഷ ലിംഗത്തിന്റെ എല്ലാ സുഖങ്ങളും ആ ആളേ അനുഭവിപ്പിക്കും .പല രീതിയിലുള്ള സെക്സ് മുറകൾ .. അവസാനം ലിംഗം മാറ്റണ്ടാ എന്ന് തോന്നിയാലോ .. ചിലർക്ക് തോന്നും ..വേണ്ടാ മുറിക്കണ്ടാ .. ഇത് ഉള്ളതാണ് നല്ലത് ..ചിലർ മുന്നോട്ട് പോകും .. ബാക്കി ഉള്ള ആഗ്രഹങ്ങളും ഗുരു സാധിച്ചു കൊടുക്കും .. മരിച്ചു പോകാനും സാധ്യതയുള്ള കർമ്മമല്ലേ ..40 ദിവസം ആഘോഷമായി പോകും .. പണ്ട് തേങ്ങ ഉടച്ച് ലക്ഷണം നോക്കും .. തേങ്ങ ശരിയായി ഉടഞ്ഞാലേ നിർവ്വാണം നടക്കു ..

ഇന്നിപ്പോ അർദ്ധ നാരി സിനിമയിൽ കാണുന്ന പോലെ 40 ആം ദിവസം തിളപ്പിച്ച പാലിൽ കത്തി മുക്കി … നിർവാണത്തിന് വിധേയനാകുന്ന ആൾക്ക് ഭാംഗ് പോലെയുള്ള മയക്ക് മരുന്ന് കൊടുത്ത് മയക്കി ആർപ്പു വിളികളോടെ മന്ത്രോച്ചാരണങ്ങളോടെ കത്തി കൊണ്ട് വളരെ വിദഗ്ധയായ ഒരു ഹിജഡ ലിംഗ വൃഷ്ണങ്ങൾ ചേദിക്കുന്നു .. (അതിന് മുൻപ് ആ ഭാഗത്തെ ചെറിയ ഞരമ്പ് മുറിച്ച് രക്തം അവനേക്കാണിച്ച് ധൈര്യവാനാക്കി ഒന്നുകൂടി സമ്മതം വാങ്ങിയിട്ടാണ് മൊത്തം മുറിക്കുക)ആ ഭാഗം ത്രികോണ ആകൃതിയിൽ ആകും.. ആ ഭാഗത്ത് ഔഷധക്കൂട്ട് ചേർത്ത തിളപ്പിച്ച എണ്ണ ഒഴിക്കും .. മുറിവു കരിയാനുള്ള മറ്റു മരുന്നുകളും ഉപയോഗിക്കും .. മൂത്ര നാളിയുടെ സ്ഥാനത്ത് ഒരു ലോഹക്കുഴൽ വെയ്ക്കും .. പിന്നീട് മുറിവ് ഉണങ്ങുമ്പോൾ അത് മാറ്റും . എന്തായാലും ഭീകരമായ ഇത്തരം കാര്യങ്ങൾ ഇപ്പോൾ ഇല്ല .. ഹോസ്പിറ്റലിൽ ആണ് എല്ലാം.പഴയ രീതിയിൽ ചെയ്ത ഹിജഡകൾ പലരും മരിച്ചു പോയിട്ടുണ്ട് .. മൂത്രത്തിലും മറ്റും ഉള്ള അണു ബാധ അവരുടെ കൂടെപ്പിറപ്പാണ് .. അത്തരത്തിൽ ലിംഗം മുറിച്ച ഹിജഡകളിൽ ഒരു ഭൂരിപക്ഷം നിരന്തര അണുബാധ മൂലം പ്രായമാകും മുൻപേ മരിക്കുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് .. ഇന്ന് ശാസ്ത്രീയമായ രീതിയിലാണ് ഇതെല്ലാം..

കടപ്പാട് : ഫേസ്ബുക്ക്