പ്രകൃതിയില്‍ ഇപ്പോള്‍ നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇത്‌ നമ്മള്‍ മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇപ്പോഴിതാ അര്‍ജന്റീനയില്‍ പ്രത്യക്ഷമായ മേഘക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അര്‍ജന്റീനയിലെ കോര്‍ഡോബയിലെ കാസാ ഗ്രാഡെയിലാണ് വിചിത്രമായ മേഘക്കൂട്ടത്തെ കണ്ടത്. ആകാശത്ത് പന്തുകള്‍ക്ക് സമാനമായ രീതിയിലാണ് ഇവ കാണപ്പെടുന്നത്.

മേഘക്കൂട്ടത്തെ കണ്ടതിന് പിന്നാലെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്.മമാന്റസ് മേഘങ്ങള്‍ എന്നറിയപ്പെടുന്ന സഞ്ചിമേഘമാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ സിങ്റ്റായി നഗരത്തിലും മമാന്റസ് മേഘങ്ങളെ കണ്ടിരുന്നു. കനത്ത പേമാരിക്കും കൊടുങ്കറ്റിനും മുമ്പാണ് ഇത്തരത്തിലുള്ള മേഘങ്ങള്‍ രൂപപ്പെടാറുള്ളതെന്നും വിദഗ്തര്‍ അഭിപ്രായപ്പെടുന്നു.