അമേരിക്ക, ഗൾഫ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അവധിക്കാലത്ത് കേരളത്തിലേക്ക് കുടുംബങ്ങൾ വരാൻ തുടങ്ങിയതോടെ വിമാനക്കമ്പനികൾ യാത്രാനിരക്ക് നാലിരട്ടിയോളം വർധിപ്പിച്ചു. സാധാരണ സമയങ്ങളിൽ 5000 രൂപയാണ് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കെങ്കിൽ ഇപ്പോൾ അത് 20000 രൂപയാണ്.കുവെറ്റ്,സൗദി അറേബ്യ, ദോഹ എന്നിവിടങ്ങളിലേക്ക് തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ 9000,10000,7000 രൂപയായിരുന്നു ടിക്കറ്റ് നിരക്കെങ്കിൽ ഇപ്പോള്‍ അതിന്‍റെ നാലിരട്ടിയോളമാണ് നിരക്ക്. സാധാരണക്കാരുടെ എയര്‍ലൈന്‍സ് എന്നറിയപ്പെടുന്ന എയര്‍ഇന്‍ഡ്യ എക്‌സ്പ്രസില്‍ പോലും ദുബായിലേക്ക് പറക്കണമെങ്കില്‍ 21000 രൂപ നല്‍കണം. ഏപ്രിൽ വരെ തുടരാനാണ് സാധ്യത. അമേരിക്കയിലേക്കുള്ള വിവിധ ഇളവുകൾ കമ്പനികൾ പിൻവലിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ