അ​ബു​ദാ​ബി: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ടം റ​യ​ല്‍ മാ​ഡ്രി​ഡി​ന്. അ​ൽ ഐ​ൻ എ​ഫ്സി​യെ 4-1നു ​കീ​ഴ​ട​ക്കി​യാ​ണു റ​യ​ൽ മ​ഡ്രി​ഡ് ജേ​താ​ക്ക​ളാ​യ​ത്. റ​യ​ലി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ട​മാ​ണി​ത്. ഇ​തോ​ടെ ഹാ​ട്രി​ക് കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ടീ​മെ​ന്ന റി​ക്കോ​ര്‍​ഡും റ​യ​ല്‍ മാ​ഡ്രി​ഡ് സ്വ​ന്ത​മാ​ക്കി.  പ​തി​നാ​ലാം മി​നി​റ്റി​ൽ ലൂ​ക്കാ മോ​ഡ്രി​ച്ചാ​ണ് റ​യ​ലി​ന്‍റെ ഗോ​ൾ​വേ​ട്ട തു​ട​ങ്ങി​യ​ത്. ക​രിം ബെ​ൻ​സി​മ​യു​ടെ പാ​സി​ൽ നി​ന്നു​ള്ള ഇ​ടം​കാ​ല​ൻ ഷോ​ട്ട് ഗോ​ൾ​വ​ല​കു​ലു​ക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ര​ണ്ടാം​പ​കു​തി​യി​ൽ മാ​ർ​ക്കോ​സ് ലൊ​റ​ന്‍റെ (60’), സെ​ർ​ജി​യോ റാ​മോ​സ് (78’) എ​ന്നി​വ​ർ ഒ​രോ​ഗോ​ളു​ക​ൾ നേ​ടി. 91-ാം മി​നി​റ്റി​ൽ യാ​ഹി​യ നാ​ദെ​റി​ന്‍റെ വ​കം സെ​ൽ​ഫ് ഗോ​ൾ​കൂ​ടി വീ​ണ​തോ​ടെ റ​യ​ൽ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. ഷി​യോ​താ​നി(80) അ​ൽ​ഐ​നി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.  നാ​ലാം ത​വ​ണ​യാ​ണ് റ​യ​ല്‍ ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ടം നേ​ടു​ന്ന​ത്. ഇ​തോ​ടെ ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും റ​യ​ല്‍ ഒ​ന്നാ​മ​തെ​ത്തി. ഈ ​നേ​ട്ട​ത്തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്ല​ബ് ക​പ്പ് നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കോ​ര്‍​ഡ് ടോണി ക്രൂ​സ് സ്വ​ന്ത​മാ​ക്കി. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ റി​ക്കോർ​ഡാ​ണ് ക്രൂ​സ് സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്.