മൂന്നു വർഷങ്ങൾക്കു മുമ്പ് കോവിഡ് മഹാമാരിയിൽ നേഴ്സുമാർക്ക് എജുക്കേഷൻ ഫ്ലാറ്റ്ഫോം ഒരുക്കക എന്ന ഉദ്ദേശലക്ഷ്യത്തിൽ പിറവിയെടുത്ത കേരള നേഴ്സസ് യുകെ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും മെയ് 18 ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ വിധുൻഷാ ഫോറം സെൻട്രൽ വച്ച് നടത്തുന്നതാണ്.
കോൺഫ്രൻസ് ഡേയും നേഴ്സസ് ഡേ ആഘോഷങ്ങളും ഏറ്റവും നല്ല രീതിയിൽ അണിയിച്ചിരിക്കുന്നതിനായി യുകെയുടെ പ്രധാന നഗരങ്ങളിൽ നിന്നും നോർത്തേൺ അയർലണ്ടിൽ നിന്നും ധാരാളം കോർഡിനേറ്റർമാർ മുന്നോട്ടു എത്തി കഴിഞ്ഞിരിക്കുകയാണ് . 10 ഓളം കീ സ്പീക്കേഴ്സ് , നയന മനോഹരമായ കലാപരിപാടികൾ എന്നിവ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. നമ്മുടെ മെമ്പർ ആയ ജോഷി പുലിക്കുട്ടിൽ രചിച്ച കേരള നേഴ്സിങ് യു കെയുടെ തീം സോങ് ഉടനെ തന്നെ പുറത്തിറങ്ങും .
കോൺഫറൻസിലും നേഴ്സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവർക്ക് റീവാലിഡേഷന് വേണ്ട സി പി ഡി ഹവേഴ്സ് ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. കേരള നേഴ്സ് യുകെ നടത്തുന്ന സേവനങ്ങൾ യുകെയിലെ പൊതു സമൂഹം ഏറ്റെടുത്തു എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഷെഫീൽഡ് എൻഎച്ച്എസ് ട്രസ്റ്റ് അവിടെയുള്ള മലയാളി നേഴ്സുമാരെ കോൺഫറൻസിൽ സംബന്ധിക്കുവാൻ വേണ്ടി അവർക്ക് അന്നേദിവസം സ്റ്റഡി ഡേ കൊടുക്കുകയും അവരുടെ രജിസ്ട്രേഷൻ ഫീസ് നൽകുവാനും തീരുമാനിച്ചു എന്നത്.
യുകെയിലെ എല്ലാ നേഴ്സുമാരെയും നേരിൽ കാണുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളന നഗർ മാറുമെന്നതിൽ സംശയമില്ല.അതോടൊപ്പം യു കെയിലുള്ള ഏറ്റവും സീനിയറായ മലയാളി നേഴ്സിനെ അന്നേദിവസം ആദരിക്കുന്നതാണ്.
സമ്മേളനത്തിൽ യുകെയിലെ നേഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. നാട്ടിൽ നേഴ്സായി ഇപ്പോൾ യുകെയിൽ കെയററായി ജോലി ചെയ്യുന്നവർക്കും കോൺഫറൻസിൽ സംബന്ധിക്കാവുന്നതാണ്. അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുവാനായി ആ രംഗത്തെ പ്രമുഖർ നയിക്കുന്ന സ്റ്റാളുകൾ അന്നേദിവസം ഉണ്ടായിരിക്കുന്നതാണ്.
അന്നേ ദിവസം നേഴ്സിംഗ് സംബന്ധമായ എല്ലാ വിധ സംശയങ്ങൾക്കും മറുപടി ലഭിക്കാനായി വിവിധ സ്പെഷ്യാലിറ്റികളുടെ നേഴ്സിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് :സിജി സലിംകുട്ടി( +44 7723 078671)ജോബി ഐത്തിൽ ( 07956616508), സ്പോൺസർ സംബന്ധമായ അന്വേഷണങ്ങൾക്ക് മാത്തുക്കുട്ടി ആനകുത്തിക്കൽ (07944668903)
രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക് ജിനി അരുൺ (07841677115), venue സംബന്ധമായ അന്വേഷണങ്ങൾക്ക് സന്ധ്യ പോൾ (07442522871) കൾച്ചറൽ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക് സീമ സൈമൺ (07914693086) എന്നീ നമ്പറുകളിൽ ദയവായി കോൺടാക്ട് ചെയ്യുക.
Leave a Reply