ലണ്ടൻ: ജപമാലമാസത്തിന്റെ മാതൃ വണക്ക നിറവിൽ, തിരുപ്പിറവിക്കാമുഖമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കുന്ന അനുഗ്രഹീത തിരുവചന ശുശ്രുഷകൾക്ക് ലണ്ടൻ റീജനിൽ റെയിൻഹാം ‘എലുടെക് അക്കാദമി’ വേദിയാകും. ലണ്ടൻ റീജനൽ ബൈബിൾ കൺവെൻഷനിൽ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.
ആയിരങ്ങൾക്ക്  സാക്ഷ്യമേകാൻ ‘എലുടെക് അക്കാദമി’ വേദിയാവുമ്പോൾ പതിറ്റാണ്ടുകളിലൂടെ ലോകമെമ്പാടും തിരുവചനം പ്രഘോഷിച്ചു കൊണ്ട് ജനതകളെ വിശ്വാസത്തിലേക്ക് അടുപ്പിച്ച അഭിഷിക്ത ശുശ്രുഷകൻ ജോർജ്ജ് പനക്കലച്ചനാണ് ലണ്ടൻ കൺവെൻഷന് നേതൃത്വം അരുളുന്നത്. തിരുവചന ശുശ്രുഷകരായ ഫാ.ജോസഫ് എടാട്ട്, ഫാ.ആൻറണി പറങ്കിമാലിൽ എന്നിവർ വിവിധ ശുശ്രുഷകളിൽ പങ്കു ചേരും.
ഒക്ടോബർ 24 നു വ്യാഴാഴ്ച രാവിലെ 9:00 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന ബൈബിൾ കൺവെൻഷനിൽ തിരുവചന ശുശ്രുഷകളും, വിശുദ്ധ കുർബ്ബാനയും, ആരാധനയും, അത്ഭുത സാക്ഷ്യങ്ങളും, ഗാന ശുശ്രുഷകളും ഉണ്ടാവും. വൈകുന്നേരം അഞ്ചു മണിയോടെ കൺവെൻഷൻ സമാപിക്കും.

കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഒരുക്കുന്ന പ്രത്യേക  ശുശ്രുഷകൾക്കു ഡിവൈൻ ടീം നേതൃത്വം നൽകുന്നതാണ്. കുമ്പസാരത്തിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടൻ കൺവെൻഷൻ എലുടെക് അക്കാദമിയിൽ വലിയ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുമ്പോൾ അതിനു നേർസാക്ഷികളാവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കൺവീനർ ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.
Contact: Fr. Jose Anthyamkulam MCBS – 07472801507
Venue: ELUTEC, Yew Tree Avenue, Rainham Road South,Dagenham East,  RM10 7FN