ആ മാസ്‌ക് ഒന്നു മാറ്റൂ, ഈ മുഖം കാണാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നുവെന്ന യുവതിയുടെ അപേക്ഷയില്‍ ചെറുപുഞ്ചിരിയോടെ മാസ്‌ക് മാറ്റി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

അകമ്പടി വാഹനങ്ങളോടെ എത്തിയ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇരുവശത്തും കൂടി നിന്ന ജനങ്ങളെ വാഹനത്തിനുള്ളില്‍ ഇരുന്ന് കൈവീശി കാണിച്ച് കടന്നു പോവുകയായിരുന്നു. ഇതിനിടെയിലാണ് വേറിട്ട ഒരു അഭ്യര്‍ഥനയുമായി യുവതി എത്തിയത്. കൃഷ്ണഗിരിയില്‍ നിന്നും ചെന്നൈയ്ക്ക് പോകും വഴിയാണ് മുഖ്യമന്ത്രിയെ യുവതി തടഞ്ഞുനിര്‍ത്തിയത്.

  പിണങ്ങി കഴിയുന്ന ഭാര്യയ്ക്കിട്ട് പാര വയ്ക്കാൻ വിവാഹ പരസ്യം നൽകിയ ഭർത്താവ് അറസ്റ്റിൽ . സോഫ്റ്റ്‌വെയർ എൻജിനീയർ ആയ യുവാവ് അറസ്റ്റിലായത് ഭാര്യാ പിതാവ് നൽകിയ പരാതിയെ തുടർന്ന്

‘സാര്‍ മാസ്‌ക് മാറ്റൂ, ഒന്ന് കണ്ടോട്ടെ..’ ഈ വാക്ക് കേട്ടതോടെ സ്റ്റാലിന്‍ കാര്‍ നിര്‍ത്തി. അപ്പോഴും മാസ്‌ക് മാറ്റാന്‍ അദ്ദേഹം തയാറായില്ല. ‘സര്‍, ഒരു സെക്കന്‍ഡ് എങ്കിലും മാസ്‌ക് മാറ്റൂ സര്‍, എത്ര വര്‍ഷങ്ങളായി ഈ മുഖം നേരില്‍ കാണാന്‍ കാത്തിരിക്കുന്നു..’ സ്‌നേഹത്തോടെയുള്ള അപേക്ഷ കേട്ടതോടെ മാസ്‌ക് മാറ്റി ചിരിക്കുകയായിരുന്നു സ്റ്റാലിന്‍.