തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടലുണ്ടായി വീട് ഒലിച്ചുപോയ സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കുടയത്തൂർ സംഗമം ജംഗ്ഷനിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അപകടത്തിൽ 70കാരിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
മണ്ണിനടിയിൽ അകപ്പെട്ട നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. മാളിയേക്കൽ കോളനിയിൽ .ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയി. സോമന്റെ അമ്മ തങ്കമ്മ (70)യാണ് മണ്ണിനടിയിൽ കുടുങ്ങി മരിച്ചത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ചെറുമകൻ ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
പുലർച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.അപകടവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഡീൻ കുര്യാക്കോസ് എം.പിയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.ഫയർ ഫോഴ്സിന്റെയും, പോലീസിന്റെയും, പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് മണ്ണിനടിയിൽപ്പെട്ട നാലുപേർക്കായുള്ള തിരച്ചിൽ തുടരുന്നത്.
Leave a Reply