ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ശമ്പള വര്‍ധനയും കൂടുതൽ നല്ല ജോലി സാഹചര്യങ്ങളും ആവശ്യപ്പെട്ട് വീണ്ടും നാല് ദിവസത്തെ സമരത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ജൂണ്‍ 15 മുതല്‍ 19 വരെ നടക്കുന്ന സമരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഡോക്ടര്‍മാര്‍ നടത്തുന്ന പതിനാറാമത്തെ സമരമായിരിക്കും. ശമ്പളത്തിന്റെ യഥാര്‍ഥ മൂല്യം 2008 ന് ശേഷം 26 ശതമാനം വരെ കുറഞ്ഞുവെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ആരോപണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമരം മൂലം ആയിരക്കണക്കിന് ശസ്ത്രക്രിയകളും പരിശോധനകളും മാറ്റിവെക്കേണ്ടി വരുമെന്ന് ദേശീയ ആരോഗ്യ സേവന വിഭാഗമായ എന്‍എച്ച്എസ് അറിയിച്ചു. സമരം നിയന്ത്രിക്കാന്‍ മാത്രം പ്രതിദിനം ഏകദേശം 50 ദശലക്ഷം പൗണ്ട് ചെലവാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഡോക്ടര്‍മാര്‍ക്ക് 33.4 ശതമാനം ശമ്പള വര്‍ധന നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നും ആരോഗ്യ സെക്രട്ടറി ജെയിംസ് മറെ പ്രതികരിച്ചു.

അതേസമയം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ ആരോപണം. പുതിയ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നാണ് സംഘടന പറയുന്നത്. സമരം രോഗികള്‍ക്കും ആശുപത്രി സംവിധാനങ്ങള്‍ക്കും കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.